ഗുസ്തി താരങ്ങളുടെ ഭീഷണി; ബ്രിജ് ഭൂഷണെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഡല്‍ഹി വളയും

അതിനിടെ ഗുസ്തിതാരങ്ങള്‍ തങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ കര്‍ഷക സമരത്തിന് സമാനമായി ഡല്‍ഹി വളഞ്ഞുള്ള സമരത്തം ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് ഇരുപത്തിയൊന്നാം തീയതി വരെയാണ് വിഷയത്തില്‍ സമയം നല്‍കിയിട്ടുള്ളത്.
ഇതിനിടെ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് മേഖലകളില്‍ നിന്നുള്ള കര്‍ഷകര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജന്തര്‍ മന്തറിലെത്തി. ജന്തര്‍ മന്തറില്‍ വൈകിട്ട് 7 മണിക്ക് ഗുസ്തി താരങ്ങള്‍ മെഴുകുതിരി പ്രതിഷേധം നടത്തും.
https://www.facebook.com/Malayalivartha























