സോഷ്യൽ മീഡിയ പണി പറ്റിച്ചു...പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാമുകനെ കാണാന്‍ ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്

വീണ്ടും സോഷ്യൽ മീഡിയ പ്രണയ വാർത്ത. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പശ്ചിമ ബംഗാളില്‍ നിന്ന് തനിയെ യാത്ര ചെയ്തത് ജാര്‍ഖണ്ഡിലേക്ക്. പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ജാര്‍ഖണ്ഡില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പരിചയപ്പെടുന്നത് ഫ്രീ ഫയര്‍ എന്ന മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെയാണ്. തുടര്‍ന്ന് ഇരുവരും ആപ്പിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് പരസ്പരം സംസാരിച്ച് തുടങ്ങുകയും സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പിന്നീട് പെണ്‍കുട്ടി തന്റെ കാമുകനെ കാണാനായി ആരോടും പറയാതെ പശ്ചിമ ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ തന്നെ കാണാന്‍ ഗ്രാമത്തിലെത്തിയ കാമുകിയെ കണ്ട് കൗമാരക്കാരനായ കാമുകന് ഭയം തോന്നുകയും വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് പ്രശ്‌നമാകുമെന്നും കരുതി ആണ്‍കുട്ടി, കാമുകിയേയും കൂട്ടി അമ്മൂമ്മയുടെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഇത് തന്നെ കാണാനെത്തിയ കൂട്ടുകാരിയാണിതെന്ന് ഇയാള്‍ അമ്മൂമ്മയെ ധരിപ്പിച്ചു.
പക്ഷേ ഈ സമയം പെണ്‍കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ നാലുപാടും കറങ്ങി. ഒടുവില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഫോണിന്റെ ലോക്കേഷന്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗോഡ്ഡയിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ പോലീസ് ഗോഡ്ഡ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു. ഒടുവില്‍ പെണ്‍കുട്ടിയെ പിതാവുമായി സംസാരിച്ചതിന് ശേഷം സ്റ്റേഷനിലെത്തിക്കുകയും തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ കേസ് എടുത്തിട്ടില്ല. പെണ്‍കുട്ടിയെ ജില്ലാ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പശ്ചിമ ബംഗാളിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha























