കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കോണ്‍ഗ്രസ് ഭയന്നു തുടങ്ങി, നുണകള്‍ പൊളിഞ്ഞതു കൊണ്ട് അവര്‍ സോണിയയെ ഇറക്കി

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭയന്നു തുടങ്ങിയെന്നും പറഞ്ഞ നുണകള്‍ ഒന്നും ഫലിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി പരിഹസിച്ചു. സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പരാമര്‍ശം. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസ് ഇപ്പോള്‍ ഭയപ്പാടിലാണ്. അവരുടെ നുണകള്‍ ഒന്നും ഫലിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം ഇപ്പോള്‍ത്തനെ അവര്‍ ഓരോരുത്തരുടെയും മേല്‍ ചാരുകയാണെന്നും മോദി പരിഹസിച്ചു,
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി പ്രചാരണ രംഗത്ത് നിന്ന് മാറിനില്‍ക്കുന്ന സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha























