ഗുസ്തിതാരങ്ങളുടെ പ്രതിഷേധ നഗരയിലുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി വിനേഷ് ഫോഗട്ട്

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധ നഗരയിലുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി വിനേഷ് ഫോഗട്ട്. 'ഞങ്ങള്‍ ബജ്‌റംഗ് ബാലിയുടെ ഭക്തരാണ്. ബാരിക്കേഡൊന്നും തകര്‍ത്തില്ല. നമ്മുടെ ആളുകള്‍ മുദ്രാവാക്യം പോലും വിളിച്ചില്ല. ചില സാമൂഹിക വിരുദ്ധര്‍ മുദ്രാവാക്യം വിളിച്ചു' വിനേഷ് ഫോഗട്ട് പറഞ്ഞു. ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘം നടത്തിയ പ്രകടനത്തിടെയാണ് അക്രമ സംഭവം നടന്നത്.
പ്രകടനത്തില്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നെത്തിയ കര്‍ഷകരാണ് ഈ മുദ്രാവാക്യം വിളിച്ചതെന്ന് നിഗമനം. എന്നാല്‍ വിഷയം തങ്ങളുടെ അറിവോടെയല്ലെന്നും കര്‍ഷകസംഘം ഞങ്ങളോടൊപ്പമുണ്ടെന്നും ഫോഗട്ട് വ്യക്തമാക്കി.
സംഭവത്തിന് ശേഷം ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പിക്കറ്റ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എല്ലാവരും സമാധാനം പാലിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.
ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു. കര്‍ഷക സംഘടനകളും ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഐക്യദാര്‍ഢ്യവുമായി എത്തുന്നവരോട് സമാധാനം പാലിക്കണമെന്ന് സമരം ചെയുന്ന ഗുസ്തിതാരങ്ങള്‍ അറിയിച്ചു.
പീഡനക്കേസില്‍ പരാതിക്കാരായ 7 ഗുസ്തിക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുസ്തി താരങ്ങള്‍ ആരും തന്നെ പീഡനത്തിനിരയായ തീയതി ഓര്‍ക്കുന്നില്ലെന്നതും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ തര്‍ക്കത്തില്‍ നിന്ന് വിട്ടുനിന്നതോടെ ഗുസ്തിക്കാര്‍ക്ക് വന്‍ തിരിച്ചടി. സമ്മര്‍ദം സൃഷ്ടിക്കുന്നതിന് പകരം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























