കര്‍ണാടക വോട്ടെടുപ്പിനോടനുബന്ധിച്ച് ഗോവയില്‍ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കര്‍ണാടക വോട്ടെടുപ്പിനോടനുബന്ധിച്ച് ഗോവയില്‍ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും വ്യവസായ മേഖലയിലുള്ളവര്‍ക്കും അവധി ബാധകമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവധി നല്‍കുന്നതാണ് പതിവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ . കഴിഞ്ഞ വര്‍ഷം ഗോവയില്‍ വോട്ടെടുപ്പ് നടന്ന ദിവസം കര്‍ണാടകയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കര്‍ണാടകയില്‍ നാല്‍പ്പത് ദിവസം നീണ്ട് നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെയാണ് സമാപനമായത്.
ഇന്ന് നിശബ്ദ പ്രചരണമാണ്. വിവിധ പാര്‍ട്ടികള്‍ ശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് നടത്തിയത്. ബെംഗളൂരുവിലെ വോട്ടര്‍മാരുടെ ജനഹൃദയത്തിലേക്ക് എത്തും വിധമായിരുന്നു ബിജെപിയുടെ പ്രചരണം. ബുധനാഴ്ചയാണ് കര്‍ണാടക പോളിംഗ് ബൂത്തിലെത്തുക. വോട്ടെണ്ണല്‍ മെയ് 13-നാണ് നടക്കുക.
"
https://www.facebook.com/Malayalivartha























