ജമ്മു കശ്മീൽ എൻ ഐ എ റെയ്ഡ് ; ശ്രീനഗർ, കുപ്‌വാര, പൂഞ്ച്, രജൗരി അടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി; വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നത് തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട്

കശ്മീരിൽ അതിപ്രധാനമായ നീക്കങ്ങൾ ശക്തമാക്കി കൊണ്ടിരിക്കുകയാണ് എൻ ഐ എ .ഇന്ന് ജമ്മു കശ്മീൽ എൻ ഐ എ റെയ്ഡ് നടത്തിയിരിക്കുകയാണ്. ശ്രീനഗർ, കുപ്‌വാര, പൂഞ്ച്, രജൗരി അടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന എൻ ഐ എ ശക്തമാക്കിയിരുന്നു. വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നത് തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും എൻ ഐ എ റെയിഡ് ശക്തമാക്കിയിരിക്കുകയാണ് എന്നത് വളരെ ആശ്വാസകരമായ കാര്യം തന്നെയാണ്.
ആ പ്രദേശത്ത് ഇപ്പോൾ ഇത്തരത്തിലൊരു നീക്കം ശക്തമാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ കഴിഞ്ഞ വെള്ളിയാഴ്ച തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു. അഞ്ചാം തീയതി രാവിലെ എട്ടു മണിയോടെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയിരുന്നു.
ഒരു ഓഫീസർ അടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു . ഈ സംഭവത്തിന് പിന്നാലെ എൻ ഐ എ പരിശോധന ശക്തമാക്കിയിരുന്നു. ഏപ്രിൽ 20ന് പൂഞ്ചിലെ ടോട്ട ഗലിയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ സൈന്യം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിന് പദ്ധതിയിട്ടിരുന്നു .
https://www.facebook.com/Malayalivartha























