മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് അമിത് ഷാ; എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്? കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ല; ഈ രീതി ഉചിതമല്ല; കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ച് സുപ്രീംകോടതി

മുസ്ലിം സംവരണ കേസിൽ അമിത് ഷായ്‌ക്ക് വിമർശനവുമായി സുപ്രീം കോടതി. കർണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് അമിത് ഷാ പ്രസംഗിച്ചിരുന്നു. ഇതാണ് സുപ്രീം കോടതി വിമർശന വിധേയമാക്കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കോടതി അമിത് ഷായുടെ പ്രസ്താവനയിൽ ഉന്നയിച്ചിരിക്കുന്ന അതിനിർണായക ചോദ്യം, എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണ്. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ല, ഈ രീതി ഉചിതമല്ല, പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. അതിനിടയിൽ കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വരികയായിരുന്നു.
ഈ സാഹചര്യത്തിലാണ്, കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ വിവാദ വിഷയത്തിൽ നടത്തിയ പ്രസംഗം ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ വേളയിലായിരുന്നു കോടതി വിമർശനമുന്നയിച്ചത് . കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടിയായിരുന്നു. നാളെയാണ് കർണാടകത്തിൽ ലെജിസ്‌ലേറ്റീവ് അസ്സംബ്ലി തിരഞ്ഞടുപ്പ്.
https://www.facebook.com/Malayalivartha























