ഇന്ന് വിധിയെഴുത്ത്... കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഇന്ന് നടക്കും... ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങും, ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം, മേയ് 13ന് ആണ് വോട്ടെണ്ണല്‍

കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഇന്ന നടക്കും... ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങും, ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം, മേയ് 13ന് ആണ് വോട്ടെണ്ണല്‍
അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കര്‍ണാടകം വിധിയെഴുതുന്നത്. 5.21കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. കര്‍ണാടകയില്‍ 9.17 ലക്ഷം പുതിയ വോട്ടര്‍മാരും ഇത്തവണ ബൂത്തിലെത്തും.
അതേസമയം ജലന്ധര്‍ ലോക്‌സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിലെ ഝാര്‍സുഗുഡ, യുപിയിലെ സ്വാര്‍, ഛാന്‍ബെ , മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ജലന്ധറിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും അകാലിദളിനും ഒരു പോലെ നിര്‍ണായകമായേക്കും.
കോണ്‍ഗ്രസ് എംപി സന്തോഷ് സിങ് ചൗധരിയുടെ മരണത്തെ തുടര്‍ന്നാണ് ജലന്ധറില്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha























