തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു... ക്ഷീര വികസന മന്ത്രി എസ്.എം. നാസര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത്, ടി.ആര്‍.ബി. രാജയെ പുതുതായി മന്ത്രിസഭയില്‍

തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ക്ഷീര വികസന മന്ത്രി എസ്.എം. നാസര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായി. ടി.ആര്‍.ബി. രാജയെ പുതുതായി മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മന്ത്രിസഭ പുനഃസംഘടന നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് രാജ്ഭവന്‍ അറിയിച്ചു..2001ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാംതവണയാണ് സ്റ്റാലിന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
മാന്നാര്‍ഗുഡി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ടി.ആര്‍.ബി. രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായി സ്റ്റാലിന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗവര്‍ണര്‍ ആര്‍.എന്‍. രവി ഇത് അംഗീകരിക്കുകയും ചെയ്തു. ഡി.എം.കെയുടെ ഐ.ടി വിഭാഗം മേധാവിയായിരുന്നു രാജ.
"
https://www.facebook.com/Malayalivartha























