എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 28 സീറ്റുകളില്‍ 17ലും കോണ്‍ഗ്രസ് വിജയിക്കും

കര്‍ണാടക തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബംഗളൂരുവില്‍ 28 സീറ്റുകളില്‍ 17ലും കോണ്‍ഗ്രസ് വിജയിക്കും. കര്‍ണാടകയില്‍ ഇത്തവണ പോളിങ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. 2018ല്‍ സംസ്ഥാനത്ത് 72.36 ശതമാനം പോളിങ് നടന്ന സംസ്ഥാനത്ത് ഇത്തവണ 65.69 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് പിന്നാലെ 10 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്തും ജെഡി (എസ്) മൂന്നാമതും ആകുമെന്നാണ് ഇന്ത്യാ ടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍, കോണ്‍ഗ്രസിന് 44 ശതമാനവും ബിജെപിക്ക് 40 ശതമാനവും വോട്ടുകള്‍ ലഭിക്കും. ജെഡി(എസ്)ന്റെ വോട്ട് വിഹിതം 15 ശതമാനമാകുമെന്നാണ് പ്രവചനം.
ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദളും (സെക്കുലര്‍) തമ്മിലുള്ള ത്രികോണ രാഷ്ട്രീയ മത്സരത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത് . വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും. കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ നേതാക്കളുടെ പ്രതികരണങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. വരുന്ന മെയ് 13ന് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കര്‍ണാടക നല്‍കുമെന്നാണ് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞത്.
'ബജ്‌റംഗ് ബലിയുടെ നാടായ കര്‍ണാടക ഇതിനെല്ലാം മെയ് 13ന് ഉത്തരം നല്‍കും. എല്‍പിജി സിലിണ്ടറുകള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്ന ഡികെ ശിവകുമാറിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, കോണ്‍ഗ്രസ് ഈ പൂജയെങ്കിലും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഹൂബ്ലിധാര്‍വാഡ് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ് ഷെട്ടാര്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. കര്‍ണാടക ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ മനോജ് കുമാര്‍ മീണ ഹെബ്ബാള്‍ മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























