മോദിയുടെ യു എസ് സന്ദര്‍ശനം ജൂണ്‍ 22ന്.... യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിഥിയായി യുഎസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുക

മോദിയുടെ യു എസ് സന്ദര്‍ശനം ജൂണ്‍ 22ന്... യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിഥിയായി യുഎസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോ ബൈഡനും പ്രഥമവനിത ജില്‍ ബൈഡനും സംയുക്തമായാണ് മോദി സന്ദര്‍ശനം നടത്തുന്ന വിവരം അറിയിച്ചിട്ടുളളത്.
മോദിയുടെ ആദ്യത്തെ സ്റ്റേറ്റ് വിസിറ്റാണ് ഇത്. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജോ ബൈഡനും ജില്ലും ചേര്‍ന്ന് മോദിക്ക് യു.എസില്‍ വിരുന്നൊരുക്കും.
ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുക. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി രാഷ്ട്രതലവന്‍മാര്‍ വിലയിരുത്തുകയും ചെയ്യും.
സാങ്കേതിക വിദ്യ, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാവും. പ്രധാനമന്ത്രിയായതിനു ശേഷം നിരവധി തവണ മോദി യുഎസ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാള്‍ ഔദ്യോഗിക സന്ദര്‍ശനങ്ങളായിരുന്നു ഇതില്‍ ഭൂരിഭാഗവും.
ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2021ല്‍ മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. മറ്റ് രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു സന്ദര്‍ശനം.
2009ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനാണ് അവസാനമായി സ്റ്റേറ്റ് വിസിറ്റ് നല്‍കുന്നത്. അമേരിക്കയുമായുള്ള ഇന്ത്യന്‍ ബന്ധം ശക്തിപ്പെടുത്താനായി ഒരു രാഷ്ട്രമേധാവികള്‍ തമ്മിലുള്ള സന്ദര്‍ശനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ച് പ്രസിഡന്റിനു മാത്രമാണ് ഇതുവരെ ബൈഡന്‍ വിരുന്ന് ഒരുക്കിയിട്ടുള്ളത്.
" f
https://www.facebook.com/Malayalivartha























