റഷ്യ തീർന്നു ..! ബാഖ്‌മൂത്തിൽ നിന്ന്തുരത്തി യുക്രൈൻ സൈന്യം ...യുദ്ധം അവസാനിക്കുമോ ? യുക്രൈന് അപ്രതീക്ഷിത വിജയം..ബഖ്മുട്ടിനടുത്തുള്ള ഫ്രണ്ട്‌ലൈൻ പ്രദേശത്ത് നിന്ന് റഷ്യൻ കാലാൾപ്പടയെ തുരത്തിയതായി ഉക്രേനിയൻ സൈനിക വിഭാഗം അറിയിച്ചു...

ബഖ്മുട്ടിനടുത്തുള്ള ഫ്രണ്ട്‌ലൈൻ പ്രദേശത്ത് നിന്ന് റഷ്യൻ കാലാൾപ്പടയെ തുരത്തിയതായി ഉക്രേനിയൻ സൈനിക വിഭാഗം അറിയിച്ചു. പ്രത്യാക്രമണത്തിന്റെ ഫലമായി ബഖ്മുട്ടിന്റെ ചില ഭാഗങ്ങളിൽ റഷ്യൻ യൂണിറ്റുകൾ 2 കിലോമീറ്റർ (1.2 മൈൽ) വരെ പിൻവാങ്ങിയതായി ഉക്രെയ്നിന്റെ കരസേനയുടെ തലവനായ കേണൽ ജനറൽ ഒലെക്സാണ്ടർ സിർസ്‌കി ബുധനാഴ്ച പറഞ്ഞു. അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. കിഴക്കൻ നഗരത്തിൽ മാസങ്ങളോളം നീണ്ട റഷ്യൻ ആക്രമണത്തിന് വാഗ്നർ യൂണിറ്റുകൾ നേതൃത്വം നൽകിയിട്ടുണ്ട്, എന്നാൽ ആക്രമണം സ്തംഭിച്ചിരിക്കുകയാണെന്നാണ് ഉക്രേനിയൻ സൈന്യം പറയുന്നത്. ബഖ്മുട്ടിന്റെ തെക്ക്പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് നിന്നും 72ാമത് മോട്ടോർ റൈഫിൾ ബ്രിഗേഡ് പിൻവാങ്ങിയതായ റിപ്പോർട്ടിനെക്കുറിച്ച് മോസ്‌കോ പ്രതികരിച്ചിട്ടില്ല. ഒരു റഷ്യൻ ബ്രിഗേഡ് സാധാരണയായി ആയിരക്കണക്കിന് സൈനികരെ ഉൾക്കൊള്ളുന്നതാണ്
യുക്രെയ്നിൽ റഷ്യന്‍ അധിനിവേശം തുടങ്ങിയ അന്ന് മുതല്‍ പല നഗരങ്ങളും റഷ്യന്‍ സൈനികര്‍ക്ക് മുന്നില്‍ അടിയറ പറഞ്ഞപ്പോള്‍ ഏറ്റവും വലിയ രക്തരൂക്ഷിത അക്രമണമാണ് ബക്മൂതില്‍ നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധത്തിന് മുന്‍പ് 70,000 ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ ഇന്ന് ബാക്കിയുള്ളത് 20,000-ല്‍ താഴെ മാത്രം ..ബക്മൂതിനായി അവസാനശ്വാസം വരെ പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയും പ്രഖ്യാപിച്ചിരുന്നു...
ബാക്മൂത് യുക്രെയ്നിന്റെ സ്വാധീനം കൈപ്പിടിയിലൊതുക്കാനുള്ള പ്രധാന പ്രവേശനകവാടമാണെന്നാണ് റഷ്യ വിലയിരുത്തുന്നത്. ബാക്മൂതിന്റെ നിയന്ത്രണം കിട്ടായാല്‍ ക്രമറ്റോര്‍സ്‌ക്ക്, സ്ലോവിയാന്‍സ്‌ക്ക് പോലുള്ള പ്രധാന നഗരങ്ങള്‍ കീഴടക്കുക എന്നത് റഷ്യയ്ക്ക് എളുപ്പമായിരിക്കും. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്കും അറിയാം. റഷ്യന്‍ ഭാഗത്ത് നിന്ന് ദിവസവും 500 പേരെങ്കിലും ഇവിടെ മരിച്ച് വീഴുന്നുണ്ട് എന്ന് യുക്രൈൻ അവകാശപ്പെടുന്നു..
പിന്‍വാങ്ങാതെ 24 മണിക്കൂറും യുദ്ധം ചെയ്യുകയെന്ന തരത്തിലേക്ക് വാഗ്നര്‍ ഗ്രൂപ്പ് തന്ത്രങ്ങള്‍ മാറ്റിയിരിക്കുന്നു. ഡോണട്സ്‌ക് മേഖല പുര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യം ബാക്മൂത് വീഴുന്നതോടെ തങ്ങള്‍ക്ക് നേടിയെടുക്കാനാവുമെന്നാണ് റഷ്യ കരുതിരുന്നത് . എന്നാൽ ഇപ്പോൾ യുക്രൈനെ സർവ്വ ശക്തിയുമെടുത്ത് തിരിച്ചടിക്കുക ഹന്നെയാണ് .. ഇപ്പോൾ റഷ്യൻ യൂണിറ്റുകൾ 2 കിലോമീറ്റർ (1.2 മൈൽ) വരെ പിൻവാങ്ങിയതായി റിപ്പോർട്ട് വരുമ്പോൾ യുക്രൈൻ ജനതയ്ക്ക് യുദ്ധം ജയിച്ച ആവേശമാണ്
ബാക്മൂതില്‍നിന്നു പുറത്തേക്കുള്ള മൂന്ന് ഹൈവേകളില്‍ രണ്ടെണ്ണത്തിന്റെ നിയന്ത്രണം ഇപ്പോള്‍തന്നെ റഷ്യ ഏറ്റെടുത്തിരുന്നു ..ഇവിടേയ്ക്ക് മാത്രമായി മുപ്പതിനായിരം പേരടങ്ങുന്ന സൈനിക സംഘത്തെ റഷ്യ വിനിയോഗിച്ച് കഴിഞ്ഞിരിക്കുന്നു. മുന്‍പന്തിയില്‍ മനുഷ്യമല പോലെ വാഗ്‌നര്‍ ഗ്രൂപ്പുമുണ്ട്. ജയിലില്‍നിന്നു റിക്രൂട്ട് ചെയ്യുപ്പെടുന്നവര്‍ എന്ന വിളിപ്പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള വാഗ്‌നര്‍ ഗ്രൂപ്പ് യുദ്ധമുഖത്ത് മനുഷ്യാവകാശ ലംഘനങ്ങളുടെ അങ്ങേയറ്റത്തെ കൂട്ടുപിടിച്ച് ആള്‍നാശമുണ്ടാക്കുമ്പോള്‍ ഒപ്പത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുക തന്നെയാണ് യുക്രെയ്ന്‍ സൈന്യം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലധികം റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് ബക്മൂതിലാണ്. സമാനമാണ് യുക്രെയ്ൻ ഭാഗത്തെ കണക്കും. എന്നിരുന്നാലും ബക്മൂത് നഷ്ടപ്പെടുക എന്നത് യുക്രെയ്നിനെ സംബന്ധിച്ചിടത്തോളും രാജ്യം തന്നെ നഷ്ടപ്പെടുന്നതിന് സമാനമാണ്. അതുകൊണ്ടു തന്നെ എന്ത് വിലകൊടുത്തും പിടിച്ചുനില്‍ക്കുമെന്നാണ് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധരംഗത്തെ ആള്‍നാശം സംബന്ധിച്ച് ഒരു വിവരവും യുക്രെയ്നും റഷ്യയും പുറത്തുവിടുന്നില്ലെങ്കിലും മനുഷ്യജീവനുകള്‍ ഇവിടെ ഞെരിഞ്ഞമര്‍ന്ന് തീരുകയാണെന്നതിന് സംശയമൊന്നുമില്ല ..
https://www.facebook.com/Malayalivartha























