ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം... ഡോ. വന്ദനാ ദാസിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി

ആശുപത്രിയില്‍ വച്ച് ട്യൂട്ടിക്കിടെ നടന്ന ഡോ. വന്ദനാ ദാസിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ആക്രമണം ആശങ്കാജനകമാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വനന്ദയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയാണുണ്ടായതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശം കൂടുതല്‍ മുറിവുണ്ടാക്കിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























