വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്‌റ്റേഷനില്‍ വെച്ച് പ്രസവിച്ചു...

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്‌റ്റേഷനില്‍ വെച്ച് പ്രസവിച്ചു.ബല്ലാരി കുലര്‍ഗിന്ദി ഗ്രാമത്തിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ 23 കാരിയാണ് പ്രസവിച്ചത്. ബൂത്ത് നമ്പര്‍ 228 ലാണ് മനില എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് മനിലയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇടപെട്ട് യുവതിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. യുവതിയെ കൂടുതല്‍ പരിചരണത്തിനായി തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 72 ശതമാനമാണ് പോളിംഗ്. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ ജനം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കാളികളായി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് പലയിടങ്ങളിലും സമയപരിധി കഴിഞ്ഞാണ് അവസാനിച്ചത്.
https://www.facebook.com/Malayalivartha























