കന്യാകുമാരിയില്‍ വാഹനാപകടം.... നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരുക്ക്

കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം നടന്നത്.
തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയ പാതയില്‍ വെള്ളമടം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം നടന്നത്. നാഗര്‍കോവിലില്‍ നിന്നും റോഷകുലത്തിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
ഡ്രൈവര്‍ അടക്കം നാലുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
അതേസമയം കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി അരവിന്ദാക്ഷന്‍, ചെറുമകന്‍ ഷാരോണ്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് തിരികെ വരികയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിക്കുകയായിരുന്നു. അമിത വേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha























