ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസും ബിജെപിയും... കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച അറിയാം. തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡി-എസ്.
1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 73.19 ശതമാനമായിരുന്നു പോളിംഗ്.
ഇത്തവണ കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകും എന്നാണ് വോട്ടെടുപ്പിനുശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ കൂടുതലായി പ്രവചിച്ചത്. നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അധികാരം പ്രവചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























