ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ? കോടതിക്കു നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു; വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണ്; മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്; സർക്കാർ കോടതിക്കൊപ്പം നിൽക്കണം; വിമർശനവുമായി ഹൈക്കോടതി

സർക്കാരിനോട് നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി രംഗത്തു വന്നിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ എന്ന വളരെ നിർണായകമായ ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കോടതിക്കു നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി നിർണായകമായ ചോദ്യം ഉന്നയിച്ചത്.
വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണ് എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും കോടതി വ്യക്തമാക്കി. വാക്കെന്മാരും സൈബർ അക്രമണത്തിൽ ഇരയാകുന്നുവെന്നും കോടതി പറഞ്ഞു
താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്തിരുന്നു ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരന്തവാർത്ത കേട്ട് ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നതായി കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അപകടത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha























