ഷീന ബോറ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി നീട്ടി

കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഈമാസം 28വരെ നീട്ടി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലില്‍ പ്രത്യേക പരിഗണന നല്‍കണമെന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു.
കഴിഞ്ഞ മാസം 19നാണ് പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തത്. കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്ന പീറ്റര്‍ മുഖര്‍ജിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നു കാട്ടിയാണ് സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2012 ഏപ്രിലില്‍ 24നു ഇരുപത്തിനാലുകാരിയായ ഷീനബോറയെ അമ്മ ഇന്ദ്രാണിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകത്തിനുശേഷം മൃതദേഹം റായ്ഗഡിലെ വനത്തിനുള്ളിലെ ചതുപ്പില്‍ തള്ളുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























