ലഹരിക്കേസില്‍ ഷാറൂഖിന്റെ മകനെ തൂക്കി അകത്തിട്ട വാങ്കഡേയ്ക്ക് പണി;അഴിമതി ആരോപണം സമീറിനെതിരെ കേസെടുത്ത് സിബിഐ,വീട്ടിലും ഓഫീസിലും റെയ്ഡ്,ബോളിവുഡിെന വിറപ്പിച്ച ഉദ്യോഗസ്ഥനിപ്പോള്‍ പ്രതിരോധത്തില്‍

കിങ് ഖാന്റെ മകനെന്ന് നോക്കാതെ ആര്യന്‍ ഖാനെ തൂക്കിയെടുത്ത് അകത്തിട്ട് ബോളിവുഡിനെ വിറപ്പിച്ച വാങ്കഡേയ്ക്ക് എട്ടിന്റെ പണി.
എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. അഴിമതി കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സമീര്‍ വാങ്കഡെയുടെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ 29 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ലഹരിക്കേസിലാണ് ആര്യന്‍ ഖാനെ വാങ്കെഡെ തൂക്കിയത്. പിന്നാലെ ബോളിവുഡിലെ യുവതാരങ്ങളുടെ ഉള്‍പ്പെടെ ലഹരി ഇടപാടുകള്‍ പുറത്ത് വന്നു. താരരാജാക്കന്മാരുടെ മക്കളുടെ ഫോണിലെ ലഹരി ചാറ്റുകള്‍ പുറത്തായി. ഇതോടെ ബോളിവുഡ് കുലുങ്ങി. ഇപ്പോള്‍ വാങ്കഡേയ്ക്ക് നേരെയുള്ള പണിയാണ് വന്നിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കേസ്. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോ?ഗസ്ഥനാണ് സമീര്‍ വാങ്ക്‌ഡെ. കേസന്വേഷിക്കവേ എന്‍സിബി മുംബൈ സോണല്‍ ചീഫായിരുന്ന സമീര്‍ വാങ്ക്‌ടെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വേണ്ടത്ര തെളിവ് കണ്ടെത്താനാകാഞ്ഞതിനാല്‍ ആര്യന് ഖാനെ കഴിഞ്ഞ മെയില്‍ കേസില്‍ നിന്ന് എന്‍സിബി ഒഴിവാക്കിയിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കെയാണ് സമീര്‍ വാങ്കഡെയെ അന്വേഷണത്തില്‍ നിന്ന് നീക്കിയത്. എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകന്‍ ഉള്‍പ്പെട്ട കേസ് അടക്കം സമീര്‍ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളില്‍ നിന്നും ഇയാളെ മാറ്റിയിരുന്നു. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ്.
2021ല്‍ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാനെ അടക്കം അറസ്റ്റ് ചെയ്തത്. സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരില്‍ സര്‍വീസില്‍ നിന്നും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എന്‍സിബി മേധാവി അറിയിച്ചു.
ലഹരിക്കേസില്‍ നാല് ആഴ്ചയോളമാണ് ആര്യന്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞത്. അന്ന് മാധ്യമങ്ങളിലെല്ലാം നിറഞ്ഞ പേരാണ് സമീര്‍ വാങ്കഡെ. ബാദ്ഷയുടെ മകന്റെ അറസ്റ്റ് വിവരം പരന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മുബൈയിലെ ഷാരൂഖിന്റെ മന്നത്തെന്ന ബംഗ്ലാവിലേക്ക് ബോളിവുഡ് ഒഴുകിയെത്തി. മാധ്യമങ്ങളില്‍ ദിവസങ്ങളോളം വാര്‍ത്ത. ജയിലില്‍ ആര്യന്‍ പട്ടിണി കിടന്നതും,ഗൗരി ഖാന്‍ കൊണ്ടുവന്ന ഭക്ഷണം പോലും ആര്യന് കൊടുക്കാന്‍ സമീര്‍ വാങ്കഡേ വാശിപിടിച്ചതും ഒടുവില്‍ കോടതി ഇടപെട്ടതും എല്ലാം ചൂടന്‍ വാര്‍ത്തകള്‍ തന്നെയാണ്.
ആര്യന്‍ പുറത്തിറങ്ങുന്നത് വരെ ശ്വാസമടക്കി പിടിച്ചാണ് ബോളിവുഡ് കഴിഞ്ഞത്. കാരണം പലരുടേയും മക്കളിലേക്ക് അന്വേഷണം എത്തുമെന്ന ഘട്ടം വരെ വന്നിരുന്നു. പല ബോളിവുഡ് താരങ്ങളേയും എന്ഡ#സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആര്യന്റെ ഫോണില്‍ പലരുമായും ലഹരി ഇടപാട് നടത്തിയ ചാറ്റുകല്‍ കണ്ടെത്തിയെന്നതുള്‍പ്പെട സമീര്‍ വാദിച്ചു. അനന്യ പാണ്ഡെയെ ഒക്കെ ദിവസങ്ങളോളം എന്‍സിബി ചോദ്യം ചെയ്തത്. ബോളിവുഡിനെ ഇടയ്ക്കിടെ വിറപ്പിച്ചിരുന്ന ഉദ്യോഗസ്ഥനാണ് സമീര്‍. സുശാന്ത് സിഹ് രാജ്പുതിന്‍രെ മരണത്തില്‍ 30,000 പേജുള്ള കുറ്റപത്രമാണ് സമീര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലെല്ലാം ബോളിവുഡിന്റെ ലഹരി ഉപയോഗത്തെ കുറിച്ച് കൃത്യമായ വിവരങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ വാങ്കഡേയ്ക്ക് നേരെ അഴിമതി ആരോപണം വന്നിരിക്കുന്നത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്.
https://www.facebook.com/Malayalivartha























