കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. വില വര്‍ദ്ധന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക. ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധന ബാധകമാകുമെന്ന് കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വ്യാവസായിക ഉപഭോഗം ശക്തിപ്പെടുത്തുന്നതിനായി യൂണിറ്റിന് ആറ് രൂപയായിരുന്ന വൈദ്യുതി നിരക്ക് അഞ്ച് രൂപയാക്കി കുറച്ചു. ഇലക്ട്രിക് വാഹന ഉപയോഗം ശക്തിപ്പെടുത്താന്‍ ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കുള്ള നിരക്ക് യൂണിറ്റിന് അഞ്ച് രൂപയെന്ന നിലവിലെ നിലയില്‍ നിന്ന് നാലര രൂപയാക്കി കുറച്ചു. സംസ്ഥാനത്ത് ഡാറ്റാ സെന്ററുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യാവസായിക വൈദ്യുതി നിരക്കായ അഞ്ച് രൂപ യൂണിറ്റിന് എന്നത് ഡാറ്റാ സെന്ററുകള്‍ക്കും ബാധകമാക്കി. ഒരു വര്‍ഷത്തേക്ക് കൂടി എംഎസ്എംഇകള്‍ക്ക് യൂണിറ്റിന് 50 പൈസ ഇളവ് തുടരും.
https://www.facebook.com/Malayalivartha























