രാജ്യം ആകാംക്ഷയോടെ.... കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം... വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍, സംസ്ഥാനത്താകെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക , 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ 73.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ബിജെപി അധികാരത്തില്‍ തുടരുമോ അതോ കോണ്‍ഗ്രസ് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും നോക്കുന്നത്.
സംസ്ഥാനത്താകെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ 73.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മെയ് 10ന് നടന്ന വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിച്ചത്.
ഈ പ്രതീക്ഷയുമായാണ് സിദ്ധരാമയ്യയും സംഘവും വോട്ടെണ്ണലിലേക്ക് കടക്കുന്നത്. അതേസമയം അധികാരം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി .
"
https://www.facebook.com/Malayalivartha























