ഇലക്ട്രോണിക് റിക്ഷയുടെ(ഇ റിക്ഷ) ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം

ഇലക്ട്രോണിക് റിക്ഷയുടെ(ഇ റിക്ഷ) ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം. ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.
ഓട്ടോ ചാര്‍ജ് ചെയ്യവെയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നു യുവതിയും കുട്ടികളും. നിവാസ്പൂര്‍വ പ്രദേശത്താണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് രണ്ട് ബാറ്ററികള്‍ മുറിയില്‍ കൊണ്ടുവന്ന് ചാര്‍ജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും മൂന്ന് കുട്ടികളും മുറിയില്‍ ഉറങ്ങുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ബാറ്ററികളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. ഈ സമയം, ഭര്‍ത്താവ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്തു പോയതിനാല്‍ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha























