കര്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനയില് പോരാട്ടം കടുപ്പിച്ച് കോണ്ഗ്രസും ബി.ജെ.പിയും... കര്ണാടകയില് കോണ്ഗ്രസ് മുന്നേറുന്നു, ഓരോ നിമിഷവും ലീഡ് നില മാറിമറിയുന്നു, ജെഡിഎസ്സിന് നിര്ണായക മുന്നേറ്റം

കര്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനയില് പോരാട്ടം കടുപ്പിച്ച് കോണ്ഗ്രസും ബി.ജെ.പിയും. 113,89സീറ്റുകളിലാണ് യഥാക്രമം ഇരു പാര്ട്ടികളും മുന്നിട്ടുനില്ക്കുന്നത്. ജെ.ഡി.എസ് 19സീറ്റില് ലീഡ് ചെയ്യുന്നുണ്ട്. കോണ്ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയും തങ്ങളുടെ മണ്ഡലങ്ങളില് മുന്നേറുന്നുണ്ട്.
224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല് തുടങ്ങിയത്. ഉച്ചയോടെ മാത്രമേ യഥാര്ഥ ചിത്രം തെളിയുകയുള്ളൂ. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
കേവല ഭൂരിപക്ഷമായ 113 സീറ്റ് ആര്ക്കും നേടാനായില്ലെങ്കില് തൂക്കുമന്ത്രിസഭയാകും ഫലം. എക്സിറ്റ് പോള് ഫലങ്ങള് കോണ്ഗ്രസിന് അനുകൂലമാണ്. കോണ്ഗ്രസിനും ബി.ജെ.പിക്കും 100ല് താഴെ സീറ്റ് ലഭിച്ചാല് ജെ.ഡി-എസ് നിലപാട് നിര്ണായകമായേക്കും .
"
https://www.facebook.com/Malayalivartha























