ഇഞ്ചോടിഞ്ച് പോരാട്ടം... കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലസൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസിന് മുന്നേറ്റം...

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലസൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസിന് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായിരുന്നത്. എന്നാല്‍, വോട്ടെണ്ണല്‍ ഇവിഎമ്മിലേക്ക് കടന്നതോടെയാണ് കോണ്‍ഗ്രസ് മുന്നേറ്റം ദൃശ്യമായി തുടങ്ങിയത്. നിലവിലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയും അവരുടെ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുന്നേറുന്നുണ്ട്.അതേ സമയം ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്.
224 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടുന്നതിന് 113 സീറ്റുകളാണ് വേണ്ടത്. മൈസൂരു, ഹൈദരാബാദ് കര്‍ണാടക മേഖലകളിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മധ്യ കര്‍ണാടകയിലും തീരദേശ മേഖലയിലും ബിജെപി മുന്നേറുന്നു.
" f
https://www.facebook.com/Malayalivartha























