കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ മുന്നേറ്റത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതൃത്വം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ മുന്നേറ്റത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി അജയ്യനാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
ബിജെപി സര്‍ക്കാരിന്റെ അഴിമതി ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാനത്തെ വിവിധ പ്രശ്‌നങ്ങള്‍ ബിജെപിയുടെ വീഴ്ചയുടെ ആഘാതം കൂട്ടിയതായും കോണ്‍ഗ്രസ് .
അതേസമയം എഐസിസി ആസ്ഥാനത്തും കര്‍ണാടകയിലെ വിവിധ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് ആഘോഷം തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ കര്‍ണാടകയിലും തീരദേശ കര്‍ണാടയകയിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്.
നരേന്ദ്രമോദി റോഡ് ഷോ നടത്തിയ മണ്ഡലങ്ങളില്‍ പോലും ബിജെപിക്ക് ലീഡ് ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. 2013ന് ശേഷം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കുതിപ്പാണിത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ബിജെപിയുടെ ശക്തി കുറയുകയാണ്.
https://www.facebook.com/Malayalivartha























