കണക്കിലെ ഉത്തരം തെറ്റിച്ച വരനെ വേണ്ടെന്നുവച്ച യുവതിക്ക് പത്താം ക്ലാസ് പാസായ കര്‍ഷകനുമൊത്ത് വിവാഹം

കണക്കിലെ നിസാര ചോദ്യത്തിന് വരന് മറുപടി പറയാനാകാത്തതിന്റെ പേരില്‍ വിവാഹം ഉപേക്ഷിച്ച യുവതിക്ക് പത്താം ക്ലാസ് പാസായ കര്‍ഷകനായ യുവാവുമൊത്തു വിവാഹം. കുശ്ബുവും അമിത് എന്ന 21-കാരനുമായുള്ള വിവാഹമാണ് നടന്നത്.
നേരത്തെ ഉറപ്പിച്ച കല്ല്യാണത്തിന് വരനായ ഓംവീറിന് ബിരുദവും 60 ബിഗ(അളവ്) സ്ഥലവും ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. വമ്പന്‍ വിവാഹമായിരുന്നു ഒരുക്കിയത്.എന്നാല്‍ വിവാഹത്തിനായി എത്തിയ വരനില്‍ വധുവിന് സംശയം തോന്നിയിരുന്നു.
വിവാഹത്തിനെത്തിയ വരനോട് പന്തലില്‍ വച്ച് വധു ഒരു ലളിതമായ ചോദ്യം ചോദിച്ചു. എന്നാല്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ പറ്റില്ലെന്നും വധു നിബന്ധന വച്ചു. 79-ല്‍ നിന്ന് 69 കുറച്ചാല്‍ എത്രയാണെന്നായിരുന്നു വധുവിന്റെ ചോദ്യം.
എന്നാല്‍ ഇതിന് മറുപടി പറയാന്‍ വരന് സാധിക്കാതെ വന്നതോടെ കുശ്ബു ഓംവീറുമൊത്തുള്ള വിവാഹം ഉപേക്ഷിച്ച് പന്തലില്‍ നിന്നും ഇറങ്ങിപ്പോകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























