മാവോയിസ്റ്റുകള്‍ നാല് മാസം പ്രായമുളള കുഞ്ഞിനെ അമ്മയുടെ മുന്നില്‍ വെച്ച് തല്ലിക്കൊന്നു

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ മുന്നില്‍ വെച്ച് മാവോയിസ്റ്റുകള്‍ തല്ലിക്കൊന്നു.കുട്ടിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരുടെ പിടിയില്‍ നിന്ന് അച്ഛന്‍ രക്ഷപെട്ടതിന്റെ പ്രതികാരത്തിനാണ് അമ്മയുടെ മുന്നില്‍ വെച്ച് നാല് മാസം പ്രായമുള്ള സൊമാരുവിനെ തല്ലിക്കൊന്നത്.
ബിജാപൂരിലെ തോദ്ക ഗ്രാമത്തിലായിരുന്നു സംഭവം. മാവോയിസ്റ്റുകളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട കുട്ടിയുടെ അച്ഛന്‍ തതി ആയ്തു ഗംഗലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുമ്പ് ദണ്ഡുകൊണ്ട് വരെ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞിനെ അമ്മയുടെ മുന്നില്‍ വെച്ചു തന്നെ കുഴിച്ചു മൂടുകയും ചെയ്തു.
കുഞ്ഞിന്റെ അച്ഛന്റെ പരാതിയില്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ദുല ഒയാം, മസ തതി, മാംഗു തതി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മാവോയിസ്റ്റുകളുടെ പിടിയില്‍ നിന്ന് രക്ഷപെട്ടെങ്കിലും ഭയം കാരണം വിവരം പൊലീസില്‍ അറിയിക്കാന്‍ തതി മുതിര്‍ന്നില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധൈര്യം സംഭരിച്ച് പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ വിവരം പറഞ്ഞത്.
ഇയാളുടെ ഭാര്യയെയും മകളെയും മാവോയിസ്റ്റുകള്‍ പിന്നീട് വിട്ടയച്ചു. മാവോയിസ്റ്റ് വേട്ട ശക്തമായ പ്രദേശമാണ് ബിജാപൂര്‍. മൂന്ന് പ്രതികളും ഉടന്‍ വലയിലാകുമെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























