വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകൾക്ക് ശേഷം രാജ്യത്ത് “വന്ദേഭാരത് സ്ലീപ്പര്‍” ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ ; സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം

വന്ദേ ഭാരത് കേരളത്തിൽ വിജയകരമായി ഓട്ടം തുടരുകയാണ്. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു സന്തോഷ വാർത്ത കൂടെ പുറത്ത് വന്നിരിക്കുകയാണ്. വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകൾക്ക് ശേഷം രാജ്യത്ത് “വന്ദേഭാരത് സ്ലീപ്പര്‍” ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം കൊടുത്തിരിക്കുകയാണ്.
സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണത്തിന് പെരുമ്പൂര്‍ ഐ.സി.എഫ് തയ്യാറാണെന്ന് നേരത്തെ കോച്ച് ഫാക്ടറി അധികൃതര്‍ റെയില്‍വേ ബോര്‍ഡിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സാമ്പത്തിക വർഷം തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ച് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രെയിനിന്റെ ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് കിട്ടുന്ന വിവരം.
https://www.facebook.com/Malayalivartha























