എനിക്ക് അരോചകമായി തോന്നുന്നൂ, സഹായിക്കൂ... ഇവരുടെ യാത്രയില്‍ എന്ത് മോശം പ്രവര്‍ത്തിയാണ് വീഡിയോ എടുത്തയാള്‍ കണ്ടത്?

ഡല്‍ഹി മെട്രോ വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മെട്രോ യാത്രക്കാരായ ദമ്പതികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇന്നലെ അഭിനവ് താക്കൂര്‍ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. ഒരു യുവാവും യുവതിയും ചേര്‍ന്നിരിക്കുന്നത് വീഡിയോയില്‍ കാണാം. യുവതി തല യുവാവിന്റെ തോളില്‍ വച്ചു കിടക്കുകയാണ്. 'എനിക്ക് അരോചകമായി തോന്നുന്നൂ, സഹായിക്കൂ' എന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡല്‍ഹി മെട്രോ ഡി സി പി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവരെയും ഇയാള്‍ വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.
വീഡിയോയ്ക്ക് ഇതുവരെ ഏഴ് ലക്ഷത്തില്‍പ്പരം വ്യൂസാണ് ലഭിച്ചത്. അതേസമയം, വീഡിയോ പങ്കുവച്ചതിനുപിന്നാലെ വലിയ വിമര്‍ശനമാണ് അഭിനവ് താക്കൂര്‍ നേരിടുന്നത്. ദമ്പതികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ പകര്‍ത്തിയതിന് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇവരുടെ യാത്രയില്‍ എന്ത് മോശം പ്രവര്‍ത്തിയാണ് വീഡിയോ എടുത്തയാള്‍ കണ്ടത്.
അവരുടെ വേഷം കണ്ടാല്‍ തന്നെ അറിയാം. ഇരുവരും പ്രൊഫഷണല്‍ ജോലി നോക്കുന്നവരാണെന്ന്. ഡ്രസ്സ് കോഡ് ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി ബോധ്യമാകും ഇരുവരും ഓരേ സ്ഥാപനത്തിലാകും ജോലിചെയ്യുന്നതെന്നും. തോളില്‍ ചാരിക്കിടന്ന് യുവതി റെസ്റ്റ് ചെയ്യുന്നതാണെന്നും അതിനിടയില്‍ യുവാവ് എന്തോ സീരിയസായി സംസാരിക്കുകയാണെന്നും. ഇതില്‍ അരോചകമായി തോന്നാന്‍ മാത്രം ഒന്നും തന്നെയില്ല.
https://www.facebook.com/Malayalivartha























