കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി... കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി

കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
അതേസമയം കര്‍ണാടകയിലെ തോല്‍വിയുടെ കാരണം ദേശീയ നേതൃത്വം പരിശോധിച്ച് നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫര്‍ ഇസ്ലാം പറഞ്ഞു. ഓരോ സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.
കര്‍ണാടകയിലെ ഈ തോല്‍വി മോദിയെ ബാധിക്കില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ അടക്കം വിജയം ഉറപ്പെന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫര്‍ ഇസ്ലാം കൂട്ടിച്ചേര്‍ത്തു. ബിജെപി 2018 ല്‍ 104 സീറ്റില്‍ ജയിച്ചിരുന്നുവെങ്കിലും ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. കോണ്‍ഗ്രസ് 136 സീറ്റിലാണ് വിജയിച്ചത്. ജെഡിഎസ് 30 സീറ്റുകളും നേടി.
https://www.facebook.com/Malayalivartha























