Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഭാരത് ജോഡോയെ വിലകുറച്ച് കണ്ടു ബിജെപിക്ക് അടിപതറി;കര്‍ണ്ണാടകയിലെ മുന്നേറ്റത്തിന് രാഹുലിന് നന്ദി പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ്സ്, രാഹുല്‍ കന്നടികരുടെ ഉള്ളില്‍ നടന്നുകയറി,ബിജെപി പാളയങ്ങള്‍ ഞെട്ടലില്‍,പപ്പുവല്ല ഇത് രാഹുലെന്ന് സമ്മതിക്കേമ്ടി വന്നു ബിജെപിക്ക്

13 MAY 2023 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

കര്‍ണ്ണാടകയില്‍ താമരയുടെ തണ്ടൊടിച്ചത് ഭാരത് ജോഡോ യാത്ര. ബിജെപി രാഹുല്‍ ഗാന്ധിയെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. പപ്പുമോനല്ല താനെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച് രാഹുല്‍. മുന്‍പ് കര്‍ണാടക ഭരണം പിടിച്ചപ്പോള്‍ ബിജെപി പറഞ്ഞത് ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ഞങ്ങള്‍ തുറന്നുവെന്നാണ്. എന്നാല്‍ ആ കവാടം കന്നടികര്‍ കൊട്ടിയടച്ചുവെന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്ന കമന്റുകള്‍. 21 ദിവസമാണ് രാഹുല്‍ കര്‍ണ്ണാടകയിലുടനീളം നടന്നത്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നായിരുന്നു രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കോണ്‍ഗ്രസ്സിന്റെ സമീപകാല ചരിത്രത്തില്‍ ഇത് പോലൊരു മുദ്രാവാക്യം ഉണ്ടായിട്ടില്ല. രാഹുലിന്റെ ക്യാലിബര്‍ എന്താണെന്ന് പുറത്തുകൊണ്ടുവരാന്‍ ഭാരത് ജോഡോയ്ക്ക് കഴിഞ്ഞു.

കര്‍ണ്ണാടകയിലെ മുന്നേറ്റത്തിന് രാഹുലിന് നന്ദി പറയുകയാണ് കോണ്‍ഗ്രസ്സുകാര്‍. രാഹുല്‍ ഗാന്ധി അജയ്യനാണെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ്, രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസിന്റെ ട്വീറ്റ്. 'ഞാന്‍ അജയ്യനാണ്. എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാകില്ല' ഇതായിരുന്നു ട്വീറ്റ്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കടന്നു പോയ സംസ്ഥാനങ്ങളില്‍, അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. യാത്രയുടെ ഭാഗമായി 21 ദിവസമാണ് രാഹുല്‍ ഗാന്ധി കര്‍ണാടകയിലൂടെ നടന്നത്. അതുകൊണ്ടുതന്നെ, കര്‍ണാടകയിലെ മുന്നേറ്റം രാഹുലിന്റെ കൂടി വിജയമായാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്.

ഭാരത് ജോഡോ ഞങ്ങള്‍ക്ക് ഒരു തടസ്സമല്ല ഞങ്ങള്‍ രാഹുലിനെ ഭയക്കുന്നില്ല നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞ ബിജെപി. ജോഡോ യാത്രയ്ക്ക് പിന്നാലെ തന്നെ ആയിരുന്നു. രാഹുലും കോണ്‍ഗ്രസ് നേതാക്കളും എന്ത് പ്രസംഗിച്ചാലും അതിന് മറുപടി പറഞ്ഞും ട്രോളിയും ബിജെപിക്കാര്‍ സൈബറിടങ്ങളില്‍ നിറയാന്‍ വ്യഗ്രത കാണിച്ചു. ഭാരത് ജോഡോയെ ബിജെപി ഭയക്കുന്നു എന്നതിന് തെളിവായിരുന്നു ഇത്. രാഹുലിനൊപ്പം നടന്നും കര്‍ണ്ണാടകയിലെ ജനങ്ങള്‍. പിന്നീട് ബിജെപി ഇറക്കിയ കാര്‍ഡ് അവരുടെ തന്നെ കുഴിതോണ്ടി. രാഹുലിനെ അയോഗ്യനാക്കാന്‍ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗം ആയുധമാക്കി. കര്‍ണ്ണാടകയിലെ പ്രസംഗത്തിന് സൂറത്തില്‍ കേസ് കൊടുത്തു. രാഷ്ട്രീയ കരുനീക്കം നടത്തി ബിജെപി. എന്നാല്‍ അവിടെ പിഴച്ചു. രാജ്യം രാഹുലിന് പിന്നില്‍ അണിനരന്നു. സൈബറിടങ്ങളില്‍ രാഹലിനെ അയോഗ്യനാക്കിയ സംഭവത്തില്‍ ബിജെപിക്ക് നേരെ രോഷം ഇളകി. പയറ്റിയ ആയുധം ബൂമറാങ് പോലെ ബിജെപിക്ക് തന്നെ തിരിച്ചടിച്ചു. ബിജെപി നിരന്തരം വേട്ടായടിയപ്പോഴും അതിനെയെല്ലാം പുഞ്ചിരിയോടെ നേരിട്ടു. മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല ഗാന്ധിയാണെന്ന പ്രസ്താവന യുവ്തം ആഘോഷിച്ചു. അക്ഷരാര്‍ത്ഥത്തില്‍ യുവത്വത്ത ഇളക്കി മറിച്ചു ഭാരത് ജോഡോ യാത്ര.

പ്രതിസന്ധികള്‍ അതിജീവിച്ചുള്ള, അഞ്ചു മാസത്തോളം നീണ്ട, ഇന്ത്യ കണ്ട ഏറ്റവും വലിയ പദയാത്ര പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി ചരിത്രം തീര്‍ത്തപ്പോള്‍ അത് കോണ്‍ഗ്രസ്സിന് നല്‍കിയ ആത്മവിശ്വാസവും പ്രതീക്ഷയും ചില്ലറയല്ല. ഒപ്പം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലുണ്ടാക്കിയതും വലിയ മാറ്റങ്ങള്‍. യാത്രയിലുടനീളം താടി വളര്‍ത്തി, കൊടും തണുപ്പിലും ടീ ഷര്‍ട്ടുമാത്രമിട്ട് രാഹുല്‍ നടത്തിയ യാത്ര അദ്ദേഹത്തിന്റെ കായിക ശേഷിയെയും സഹനശേഷിയെയും കൂടി ബോധ്യപ്പെടുത്തി. പത്രസമ്മേളനങ്ങളിലും അളന്നു കുറിച്ചുള്ള മറുപടി. ഏതു ചോദ്യത്തിനും കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയുള്ള ഉത്തരം. നടത്തം രാഷ്ട്രീയമാണെന്നും ജനങ്ങളുമായുള്ള ഇടപഴകല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഇതെല്ലാം രാഷ്ട്രീയ വീക്ഷണത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച രൂപപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (2 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (3 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (4 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (4 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (5 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (6 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (6 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (6 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (7 hours ago)

Malayali Vartha Recommends