കോൺഗ്രസ് ജയിച്ചാൽ ‘പാകിസ്ഥാൻ സിന്ദാബാദ്’, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോൺഗ്രസ് അനുഭാവികളുടെ മുദ്രാവാക്യം, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിന്റെ വിജയാഘോഷത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയെന്ന് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബെലഗാവിയിലെ തിലതിലക്‌വാദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് തടിച്ചു കൂടിയ ചില ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
കോൺഗ്രസ് അനുഭാവികൾ പാർട്ടിയുടെ വിജയം ആഘോഷിക്കുന്നതിനിടെ ആയിരുന്നു ഈ സംഭവം. ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന ഹാഷ് ടാഗോടുകൂടിയ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗാണ്. ഇവിടെ പാക്കിസ്ഥാന്റെ ദേശീയ പതാക ഉയർത്തിയതായും പറയപ്പെടുന്നു. ഇതോടെ കോൺഗ്രസ് ജയിക്കാൻ രാജ്യവിരുദ്ധ ശക്തികൾ ആഗ്രഹിക്കുന്നു എന്ന ആക്ഷപം വീണ്ടും ഉയർന്നു വന്നിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് കർണാടകയിൽ ജയിക്കേണ്ടത് ഇസ്ലാം രാജ്യം സ്ഥാപിക്കാൻ ആവശ്യമാണ് എന്ന് വ്യക്തമാക്കുന്ന ഉറുദുവില് ഇംഗ്ലീഷിലും ഉള്ള ട്വീറ്റിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാദ വീഡിയോയ്ക്ക് താഴെ ന്യായീകരണങ്ങളും എത്തിയിട്ടുണ്ട്. ആസിഫ് രാജു സൈത് എന്ന കോൺഗ്രസ് സ്ഥാനാർഥിക്കു സിന്ദാബാദ് വിളിച്ചതാണെന്നും ശ്രദ്ധിച്ചു കേൾക്കു വിദ്വേഷം പ്രചരിപ്പിക്കാതെ ഇരിക്കൂ എന്നും ട്വീറ്റിന്റെ താഴെ മറുപടികൾ വരുന്നുണ്ട്.
എന്നാൽ ബെലഗാവിയിൽ നിന്നുള്ള ദൃക്‌സാക്ഷികൾ പറയുന്നത് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് തന്നെയാണ് വിളിച്ചത് എന്നാണ്. ഇത് കൂടാതെ ടിപ്പു സുൽത്താൻ സിന്ദാബാദ് എന്ന് ഒരു കുഞ്ഞിനെ കൊണ്ട് കൺഗ്രെസ്സ് പ്രവർത്തകൻ വിളിക്കപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഐപിസി സെക്ഷൻ 153 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 136 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് തൂത്തുവാരി സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 65 സീറ്റുകളിലേക്ക് താഴ്ന്നു, ജെഡി (എസിന്) 19 സീറ്റുകൾ മാത്രമേ നേടാനാകൂ. മറുവശത്ത് സ്വതന്ത്ര സ്ഥാനാർത്ഥികൾ രണ്ട് സീറ്റുകളും കല്യാണ രാജ്യ പ്രഗതി പക്ഷവും സർവോദയ കർണാടക പക്ഷവും ഓരോ സീറ്റും നേടി.
സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ തിരഞ്ഞെടുക്കുമെന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ശനിയാഴ്ച തന്റെ പിതാവ് കേവലഭൂരിപക്ഷം നേടി മുഖ്യമന്ത്രിയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുൻ മന്ത്രിയായ 61 കാരനായ ശിവകുമാർ ഗാന്ധിക്കു നൽകിയ വാക്ക് താൻ പാലിച്ചു എന്ന് പറഞ്ഞു വിജയത്തിന് ശേഷം വികാരാധീനനായി. കർണ്ണാടകയെ നൽകും എന്ന വാക്ക് തൻ പാലിച്ചു എന്നും അദ്ദേഹം പറഞ്ഞു."സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും ഞാൻ ഉറപ്പ് നൽകി. ജയിലിൽ സോണിയാ ഗാന്ധി എന്നെ കാണാൻ വന്നത് മറക്കാനാവില്ല," എന്നും കൂട്ടിച്ചേർത്തു.
ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.എന്നാൽ തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനല്ലെന്നാണ് അറിയാൻ കഴിയുന്നത്. ഒരു സമവായം എന്ന നിലയ്ക്ക് ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി പിന്നെ രണ്ടാം ടേമില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് സൂചന.
https://www.facebook.com/Malayalivartha























