ബെംഗളൂരുവില്‍ നിന്ന് വില്‍പനക്കായി കൊണ്ട് വന്ന ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന് വില്‍പനക്കായി കൊണ്ട് വന്ന ലഹരി മരുന്നായ എംഡിഎംഎ -യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പൂവാട്ടുപറമ്പ് സ്വദേശി കളരിപുറായില്‍ സാബു എന്ന ഹര്‍ഷാദ്. കെ.പി (24) വെള്ളിപറമ്പ് സ്വദേശി പാലാട്ടുമീത്തല്‍ ഷംസുദ്ദീന്‍ (38) എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് 19.60 ഗ്രാം എംഡിഎംഎ പരിശോധനയില്‍ കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെഇ ബൈജു ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ലഹരിക്കെതിരെ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും, കുന്ദമംഗലം പൊലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ കുന്ദമംഗലം ബസ്സ് സ്റ്റാന്റിന്റെ പിന്‍ഭാഗത്ത് നിന്ന് മയക്കുമരുന്നുമായി അറസ്റ്റിലായത്.
ഇവര്‍ ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ വില്‍പനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു യുവാക്കള്‍. യുവാക്കളുടെ സ്ഥിരമായുള്ള ബാംഗ്ലൂര്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പൊലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് തിരികെ വന്നപ്പോഴാണ് ഇവര്‍ പിടിയിലായത്.
പിടിയിലായ ഇവര്‍ ആര്‍ക്കെല്ലാമാണ് ഇത് വില്‍ക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയില്‍ ആണെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ച് വിശദമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. ഹര്‍ഷാദിനെ 2019 വര്‍ഷത്തില്‍ പത്ത് കിലോ കഞ്ചാവുമായി ആന്ധ്ര പോലീസ് പിടികൂടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് മൂന്ന് വര്‍ഷം ജയിലില്‍ ആയിരുന്നു.
ഷംസുദ്ദീന്‍ രാമാനാട്ടുകര, പൂവാട്ടു പറമ്പ് ഭാഗങ്ങളില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ്. മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിങ്ങ് എന്ന പേരിലാണ് വീട്ടിലും, സുഹ്യത്തുക്കളോടും ബെംഗളൂരുവില്‍ യാത്രപോകുന്നതെന്ന് പറയുന്നത്. പക്ഷെ കൊണ്ട് വരുന്നത് മാരക ലഹരി മരുന്നായിരുന്നു.
"
https://www.facebook.com/Malayalivartha























