കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഉജ്ജ്വലവിജയം നേടിയതിന് പിന്നാലെ, സംസ്ഥാന ഡി.ജി.പി. പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഉജ്ജ്വലവിജയം നേടിയതിന് പിന്നാലെ, സംസ്ഥാന ഡി.ജി.പി. പ്രവീണ്‍ സൂദിനെ സി.ബി.ഐ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് സൂദിന്റെ നിയമനം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരുടെ ഉന്നതതല സമിതി ശനിയാഴ്ച വൈകിട്ട് ചേര്‍ന്നാണ് പ്രവീണ്‍ സൂദിന്റെ പേര് അംഗീകരിച്ചത്. കോണ്‍ഗ്രസ് നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി എതിര്‍ത്തു.
പ്രവീണ്‍ സൂദിന് പുറമെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീര്‍ കുമാര്‍ സക്സേന, താജ് ഹസന്‍ എന്നിവരാണ് ചുരുക്കപട്ടികയില്‍ ഉണ്ടായിരുന്നത്. ഇന്നലെ പേഴ്സണല്‍ മന്ത്രാലയം നിയമനം അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ പ്രവീണ്‍ സൂദ്, 1986 ബാച്ച് കര്‍ണാടക കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.2020 ജനുവരിയിലാണ് സൂദിനെ കര്‍ണാടക ഡി.ജി.പിയായി നിയമിച്ചത്.
2011ല്‍ വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.നിലവിലെ സി.ബി.ഐ മേധാവി സുബോധ് കുമാര്‍ ജയ്സ്വാളിന്റെ കാലാവധി മേയ് 25ന് അവസാനിക്കുകയാണ്.
സി.ബി.ഐ ഡയറക്ടറുടെ കാലാവധി രണ്ടുവര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷം വരെ നീട്ടാം. 2021ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ആന്‍ഡ് സി.വി.സി ആക്ടില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയിരുന്നു.
https://www.facebook.com/Malayalivartha























