പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രണ്ട് അക്രമസംഭവങ്ങളില്‍ 60 വയസുകാരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ പാഞ്ചോപിരണില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വെടിവയ്പ്പിലാണ് 60 വയസുള്ള ഹാജു മുയ്‌നുദ്ദീന്‍ കൊല്ലപ്പെട്ടത്.
ഇത്താ ജില്ലയിലെ ജയ്‌തെരയില്‍ 20 വയസുള്ള യുവാവിനെ വെടിവച്ച് കൊന്നു. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായില്ല. അതേ സമയം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജെയ്തരയ്ക്ക് സമീപം മറ്റൊരു ഗ്രാമത്തില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























