നാശം വിതച്ച് മോക്ക ചുഴലിക്കാറ്റ്; മ്യാൻമർ- ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞ് വീശി; മ്യാൻമറിലെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിൽ; കാറ്റ് വീശുന്നത്, മണിക്കൂറിൽ 130 മൈൽ വേഗതയിൽ

മോക്ക ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയാണ്. മ്യാൻമർ- ബംഗ്ലാദേശ് തീരങ്ങളിലാണ് ആഞ്ഞ് വീശിയ മോക്ക ചുഴലിക്കാറ്റ് നാശം നഷ്ടങ്ങൾ ഉണ്ടാക്കിയത്. ബംഗാൾ ഉൾക്കടലിലാണ് മോക്കാ രൂപപ്പെട്ടത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മ്യാൻമറിലെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിലാണ്. കാറ്റ് വീശുന്നത്, മണിക്കൂറിൽ 130 മൈൽ വേഗതയിലാണ്. വാർത്താ വിതരണ ശൃംഖല തകർന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സിറ്റ്വെയുടെ ചില ഇടങ്ങൾ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. മണ്ണിടിച്ചിലിൽ രണ്ട് പേരും മരം വീണ് ഒരാളും മരിച്ചതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരിക്കുകയാണ്. ആളുകൾ ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്. ആ ക്യാമ്പിൽ കോക്‌സ് ബസാറിൽ 500-ലധികം മുളവീടുകൾ നശിച്ചുവെന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പ്രദേശത്ത് നിരവധി ആളുകൾക്ക് പരിക്കേറ്റു.
ബസഞ്ചർ ദ്വീപിൽ റോഹിങ്ക്യൻ വ്യക്തികൾക്കായി 55 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട് . കാലാവസ്ഥ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് വീശുന്നത്. ബംഗ്ലാദേശിന്റെ തെക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് മോക്ക സൃഷ്ടിച്ചത്.
അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ വൻ തോതിലുള്ള ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മോക്ക കാരണം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. . കേരളത്തിൽ ബുധനാഴ്ചയോടെ മഴ സജീവമാകു.പശ്ചിമ ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ അസം സംസ്ഥാനങ്ങൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























