പന്ത്രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ജൂനിയര്‍ സര്‍ക്കാര്‍ സ്‌കൂളിലെ കംപ്യൂട്ടര്‍ അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനും ഒരു അദ്ധ്യാപകനുമെതിരെ കേസെടുത്തിട്ടുണ്ട്.
പീഡനത്തിനിരയായ ഒരു ദളിത് വിദ്യാര്‍ത്ഥിനി വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഗ്രാമത്തലവന്‍ പൊലീസില്‍ പരാതി നല്‍കി. കമ്ബ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അലി, ദളിത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി.
വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതി ലഭിച്ചിട്ടും പ്രിന്‍സിപ്പല്‍ അലിക്കെതിരെ നടപടി എടുത്തില്ലെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പ്രിയങ്ക് ജെയിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് അദ്ധ്യാപിക സാജിയ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























