Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഷാറൂഖിനെ മുൾമുനയിൽ നിർത്തി സമീർ വാങ്കഡെ... ആര്യൻ ഖാന് 25 കോടി! NCB തലവനെ CBI പൊക്കി.. ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി വാങ്കഡെ

15 MAY 2023 10:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ളക്കേസിൽ കുടുക്കി മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേ തട്ടാൻ ശ്രമിച്ചത് 25 കോടിയെന്ന് സിബിഐ എഫ്ഐആർ. ആര്യൻ ഖാനെതിരെ വ്യാജ കേസ് ചമച്ച് ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി രൂപ ആവശ്യപ്പെടാനായിരുന്നു ഉദ്യോ​ഗസ്ഥന്റെ പദ്ധതിയെന്നും വെളിപ്പെടുത്തുന്നു.

25 കോടി രൂപ നൽകിയില്ലെങ്കിൽ ആര്യൻ ഖാനെ കേസിൽപ്പെടുത്തുമെന്ന് ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പിന്നീട് 18 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. 18 കോടിക്ക് തുക ഉറപ്പിക്കുകയും 50 ലക്ഷം ടോക്കണായി മുൻകൂർ വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു വാങ്ങി. എന്നാൽ ഈ തുകയിൽനിന്ന് ഒരു ഭാഗം പിന്നീട് ഇവർ തിരികെ നൽകിയതായും എഫ്.ഐ.ആറിൽ പറയുന്നു.

അഴിമതിക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് സമീർ വാംഖഡെ അടക്കമുള്ളവർക്കെതിരേ സി.ബി.ഐ കഴിഞ്ഞദിവസം കേസെടുത്തത്. ഇതിനുപിന്നാലെയാണ് കേസിൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. കിരൺ ഗോസാവി എന്ന വിവാദ വ്യക്തിയുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതും പദ്ധതി ആസൂത്രണം ചെയ്തതും. സമീർ വാങ്കഡേ നിരവധി വിദേശ യാത്രകൾ നടത്തി.

എന്നാൽ, ഇവയെക്കുറിച്ച് സിബിഐക്ക് മുന്നിൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. അതി​ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോ​ഗസ്ഥനെതിരെ സിബിഐ ഉയർത്തിയിരിക്കുന്നത്. സമീർ വാംഖഡെയ്ക്കും ആശിഷ് രഞ്ജനും അവരുടെ സ്വത്തുക്കളെ സംബന്ധിച്ച് കൃത്യമായ ന്യായീകരണം നൽകാനായില്ല.

സമീർ വാംഖഡെ അദ്ദേഹം നടത്തിയ വിദേശ യാത്രകളെക്കുറിച്ചും വിദേശ യാത്രയുടെ ചെലവുകളെ സംബന്ധിച്ചും കൃത്യമായി വിശദീകരണം നൽകിയിട്ടില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമീർ വാംഖഡെയുടെ വീട്ടിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.

സമീർ വാംഖഡെയ്ക്ക് പുറമേ എൻ.സി.ബി. ഉദ്യോഗസ്ഥരായ വിശ്വവിജയ് സിങ്, ആശിഷ് രഞ്ജൻ, ആര്യൻഖാൻ കേസിലെ സാക്ഷിയായ കെ.പി. ഗോസാവി, ഇയാളുടെ കൂട്ടാളി സാൻവില്ലെ ഡിസൂസ എന്നിവരാണ് സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ പ്രതികൾ.

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ ആഡംബര കപ്പലായ കോ‍ർഡേലിയ ഇംപ്രസയിൽ സമീർ വാങ്കഡേ നേതൃത്വം നൽകുന്ന സംഘം റെയ്ഡ് നടത്തുകയും ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലാകുകയും ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യൻ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി വെറുതെ വിടുകയായിരുന്നു.

പിന്നീടാണ് സംഭവത്തിന് പിന്നിൽ ഉദ്യോ​ഗസ്ഥനായ സമീർ വാങ്കഡെക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. സമീർ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ദില്ല, മുംബൈ, റാഞ്ചി, ലക്നൌ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളിൽ റെയ്ഡും നടത്തി. കേസിൽ സമീർ വാംഖഡെ അടക്കമുള്ളവർക്ക് വീഴ്ച പറ്റിയതായും എൻ.സി.ബി. അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ചാണ് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡേയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വെള്ളിയാഴ്ച വിശദമാക്കി. വിജിലൻസ് അന്വേഷണത്തിൽ സമീർ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ ജനശ്രദ്ധ കിട്ടിയ ഉദ്യോ​ഗസ്ഥനായിരുന്നു സമീർ വാങ്കഡെ.

അതേസമയം, താൻ ഒരു രാജ്യസ്‌നേഹിയായതിനാലാണ് ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നതെന്നായിരുന്നു സമീർ വാംഖഡെയുടെ പ്രതികരണം. ഭാര്യയും മക്കളും വീട്ടിലുള്ളപ്പോൾ 18 സി.ബി.ഐ. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. 12 മണിക്കൂറോളം പരിശോധന നീണ്ടു. 23,000 രൂപയും വസ്തുവകകളുമായി ബന്ധപ്പെട്ട നാല് രേഖകളുമാണ് അവർക്ക് കിട്ടിയത്. ഈ സ്വത്തുക്കളെല്ലാം സർവീസിൽ കയറുന്നതിന് മുമ്പ് തനിക്ക് ലഭിച്ചതാണെന്നും സമീർ വാംഖഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends