Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

DKയുടെ നോട്ടപ്പുള്ളിയെ ദില്ലിക്ക് വിളിപ്പിച്ച് മോദി. കർണാടകയിൽ പുത്തൻ നീക്കവുമായി അമിത് ഷാ... മുഖ്യമന്ത്രിയെ അകത്തിടാൻ CBI

15 MAY 2023 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

കർണാടകയിൽ കോൺഗ്രസിന്റെ മിന്നും ജയത്തിന് നേതൃത്വം നൽകിയ പാർട്ടി കർണാടക ഘടകം അധ്യക്ഷൻ ഡി.കെ. ശിവകുമാറിനു പ്രഹരമായി സി.ബി.ഐ ഡയറക്ടറുടെ നിയമനം. കർണാടകത്തിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ ജയിച്ച് സർക്കാർ രൂപവത്കരിക്കാൻ ഒരുങ്ങുമ്പോഴാണ് കോൺഗ്രസിന്റെ കണ്ണിലെ കരടായ കർണാടക ഡി.ജി.പി. പ്രവീൺ സൂദിന് സ്ഥാനമാറ്റം.

ശിവകുമാർ നോട്ടപുള്ളിയാക്കിയ കർണാടക ഡി.ജി.പി: പ്രവീൺ സൂദാണു ഇനി സി.ബി.ഐ. ഡയറക്ടർ. കർണാടക തിരഞ്ഞെടുപ്പു ഫലംവന്ന ശനിയാഴ്ചതന്നെയാണ് കേന്ദ്രം പ്രവീൺ സൂദിന്റെ പേര് സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് നിർദേശിച്ചതും. ഇതു ഡി.കെയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. നിലവിലെ സി.ബി.ഐ ഡയറക്ടർ സുബോധ് കാന്ത് ജയ്‌സ്വാളിന്റെ കാലാവധി 25ന് അവസാനിക്കുമ്പോൾ പ്രവീൺ സൂദ് ചുമതലയേൽക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് പ്രവീൺ സൂദിനെ സിബിഐയുടെ പുതിയ ഡയറക്ടറായി നിശ്ചയിച്ചത്. മെയ് 25-ന് കാലാവധി അവസാനിക്കുന്ന സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന് പകരമാണ് സൂദ് ചുമതലയേൽക്കുന്നത്.

രണ്ട് വർഷത്തേക്ക് അദ്ദേഹം ഉന്നത കേന്ദ്ര അന്വേഷണ ഏജൻസിയുടെ തലപ്പത്തുണ്ടാകും. സൂദ് 2025 മേയ് വരെ പദവിയിൽ തുടരും. എന്നാൽ വേണമെങ്കിൽ അഞ്ചുവർഷം വരെ കാലാവധി നീട്ടുകയുമാകാം. സി.ബി.ഐ. ഡയറക്ടർ നിയമനം ചർച്ച ചെയ്യാനുള്ള സമിതി ചേർന്നപ്പോൾ ലോക്‌സഭയിലെ വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ആധിർ രഞ്ജൻ ചൗധരി വിയോജിപ്പ് അറിയിച്ചു.

സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് ഉണ്ടായിരുന്നത്. പ്രവീൺ സൂദിന് പുറമെ മധ്യപ്രദേശ് ഡി.ജി.പി: സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസൻ എന്നിവരെയും സി.ബി.ഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. കർണാടക തെരഞ്ഞെടുപ്പിന് മുൻപ് പ്രവീൺ സൂദിനെതിരേ രൂക്ഷ വിമർശനമാണ് ശിവകുമാർ നടത്തിയിരുന്നത്.

ബി.ജെ.പി. നേതാക്കളെ സംരക്ഷിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടികളെടുക്കുകയും ചെയ്യുന്നു എന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. പ്രവീൺ പോലീസ് തലപ്പത്തിരിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരേ 25-ഓളം കേസുകൾ രജിസ്റ്റർചെയ്തിട്ടും ഒരു ബി.ജെ.പി. നേതാവിനെതിരേപ്പോലും കേസെടുത്തിട്ടില്ലെന്ന് ശിവകുമാർ ആരോപിച്ചിരുന്നു.

ഡി.ജി.പി: പ്രവീൺ സൂദ് ബി.ജെ.പിക്ക് കൊടി പിടിക്കുന്നുവെന്നും കണ്ണും പൂട്ടി കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുക്കുകയാണ് എന്നുമാണ് ശിവകുമാർ പലവട്ടം ആരോപിച്ചു. മാത്രമല്ല, അധികാരത്തിലെത്തിയാൽ പ്രവീൺ സൂദിനെതിരേ നടപടിയെടുക്കാൻ ഒരുങ്ങുകയായിരുന്നു കോൺഗ്രസ്.

ഡി.ജി.പി. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഡി.ജി.പിക്കെതിരേ നടപടി സ്വീകരിക്കുമെന്നും ശിവകുമാർ മുന്നറിയിപ്പു നൽകി. ഉപയോഗശൂന്യനാണെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവീൺ സൂദിനെതിരേ നടപടിയെടുക്കുമെന്നും കഴിഞ്ഞ മാർച്ചിൽ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.

എന്നാൽ, പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ പ്രവീൺ സൂദിനെ സി.ബി.ഐ. തലവനായി നിയമിച്ച് കേന്ദ്ര സർക്കാർ മറുപടി നൽകി. വിവിധ കേന്ദ്ര ഏജൻസികൾ ഡി.കെ ശിവകുമാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻപ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയിട്ടുണ്ട്.

ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചതും സി.ബി.ഐയാണ്. കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും വിശ്വസ്തനായിയാണ് പ്രവീൺ സൂദിനെ പ്രതിപക്ഷം നോക്കി കാണുന്നത്. കർണാടകത്തിൽ നിക്ഷേപമുള്ള ചില ഉന്നതരുടെ വിവരങ്ങൾ ഉടൻ പുറത്തുവരും. ഇതിൽ എം.പിമാരടക്കമുള്ള ചില ജനപ്രതിനിധികളും ഉണ്ടെന്നാണ് സൂചന. കർണാടകത്തിൽ പുതിയ മന്ത്രിസഭയിൽ അതുകൊണ്ടു തന്നെ കോൺഗ്രസ് കടുത്ത സ്‌ക്രീനിങ്ങിനു ശേഷമാകും മന്ത്രിമാരെ നിയമിക്കുക.

ഐ.ഐ.ടി ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രവീൺ സൂദ് ഹിമാചൽ സ്വദേശിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM)-ബാംഗ്ലൂർ, ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സൂദ്. 1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പ്രവീൺ സൂദ് 1989-ൽ മൈസൂരു എ.എസ്.പി.യായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഐപിഎസ് നേടിയ ശേഷം 1989ൽ മൈസൂരിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പോസ്റ്റിംഗ്.

2004നും 2007നും ഇടയിൽ പോലീസ് കമ്മീഷണറായി മൈസൂരിലേക്ക് തന്നെ മടങ്ങിയെത്തി. ഈ കാലത്താണ് കറാച്ചിയിൽ നിന്നുള്ള ഫഹദ് എന്ന മുഹമ്മദ് കോയയെയും ജഹാംഗീർ എന്ന മുഹമ്മദ് അലി ഹുസൈനെയും (ഇരുവരും അൽ ബാദർ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു) 2006 ഒക്‌ടോബർ 26-ന് രാത്രിയുണ്ടായ വെടിവെയ്പിനിടയിൽ വച്ച് അറസ്റ്റ് ചെയ്തത്.

സ്‌ഫോടകവസ്തു നിയമത്തിന്റെയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും (പിഎംഎൽഎ) അടിസ്ഥാനത്തിൽ രാഷ്ട്രത്തിനെതിരെ പ്രവർത്തിച്ചതിന് ഈ ഭീകരർ പിന്നീട് ശിക്ഷിക്കപ്പെട്ടു. പിന്നീട് ബല്ലാരി, റായ്ച്ചൂർ എന്നീ ജില്ലകളിൽ എസ്.പി.യും ബെംഗളൂരുവിൽ ഡി.സി.പി.യുമായി. 1999-ൽ മൂന്നുവർഷത്തേക്ക് മൗറീഷ്യസിൽ ഡെപ്യൂട്ടേഷനിലും പോയിട്ടുണ്ട്.

2004 മുതൽ 2007 വരെ മൈസൂരു സിറ്റി പോലീസ് കമ്മിഷണറായിരുന്നു. 2008 മുതൽ 2011 വരെ ബംഗളൂരുവിലെ ട്രാഫിക് അഡീഷണൽ കമ്മീഷണറായിരുന്നു. 2013-ൽ കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായി. ഈ കാലഘട്ടത്തിൽ കോർപറേഷന്റെ വിറ്റുവരവ് വെറും ഒമ്പത് മാസത്തിനുള്ളിൽ 160 കോടി രൂപയിൽ നിന്ന് 282 കോടി രൂപയായി ഉയർത്തി.

2017-ൽ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറായി. കർണാടകയിൽ ഭരണപരമായ വിവിധ കടമകൾ നിർവഹിക്കുന്നതിന് പുറമെ ബെംഗളൂരുവിലുടനീളം 276 എമർജൻസി റെസ്‌പോൺസ് വെഹിക്കിളുകളുടെ (ഹൊയ്‌സാല) സഹായത്തോടെ 24×7 പിന്തുണ നൽകുന്ന ‘എമർജൻസി റെസ്‌പോൺസ് സിസ്റ്റം’ ആയ ‘നമ്മ 100’ സ്ഥാപിച്ചത് സൂദിന്റെ നേതൃത്വത്തിലായിരുന്നു.

‘സുരക്ഷ’ ആപ്പും വനിതാ ഉദ്യോഗസ്ഥർ നടത്തുന്ന ‘പിങ്ക് ഹോയാസല’ യും സ്ഥാപിച്ചതിൽ സൂദിന്റെ പങ്ക് വളരെ വലുതാണ്. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു അത്. 2020 ജനുവരിയിലാണ് കർണാടക ഡി.ജി.പി.യായി ചുമതലയേറ്റത്. മൂന്നു വർഷം മുമ്പാണ് കർണാടക ഡി.ജി.പിയായി ചുമതലയേൽക്കുന്നത്. 2024-ൽ പദവിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് നിയമനം. ഇതോടെ ഇദ്ദേഹത്തിന്റെ കാലാവധി നീട്ടും.

1996-ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡൽ, 2002-ൽ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ, 2011-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ, 2006-ൽ പ്രിൻസ് മൈക്കൽ ഇന്റർനാഷണൽ റോഡ് സേഫ്റ്റി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കും ട്രാഫിക് മാനേജ്‌മെന്റിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനയും 2011-ൽ “ട്രാഫിക് മാനേജ്‌മെന്റിനുള്ള സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ ഉപയോഗത്തിന്” ദേശീയ ഇ-ഗവേണൻസ് ഗോൾഡ് അവാർഡും കിട്ടിയിരുന്നു.

“ബിജെപിയോട് പക്ഷപാതം പുലർത്തുന്നു” എന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ആരോപിച്ചതോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി ഇദ്ദേഹത്തിനെതിരേ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപണം ഉന്നയിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സൂദിനെതിരേ കേസെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. സൂദിനെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. ഈ എതിർപ്പ് മറികടന്നാണ് നിയമനം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയതിനു പിന്നാലെയാണ് സൂദിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (3 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (5 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends