ഡല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍

കര്‍ണാടക മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുന്ന നിര്‍ണായക യോഗം നടക്കാനിരിക്കെ ഡല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരിക്കെയാണ് ഡല്‍ഹിയാത്രയില്‍ നിന്ന് ശിവകുമാര്‍ പിന്‍മാറിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം തനിക്ക് 135 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് എം.എല്‍.എമാരൊന്നും ഇല്ലെന്നും 135 കോണ്‍ഗ്രസ് എം.എല്‍.എമാരാണുള്ളതെന്നും അദ്ദേഹം പിന്നീട് തിരുത്തി.
ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഇന്ന് ഡല്‍ഹിയിലെത്തിയിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്ത എ.ഐ,സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, എ.ഐ.സി.സി നിയോഗച്ച മൂന്നംഗ നിരീക്ഷകര്‍ എന്നിവരും ഡല്‍ഹിയില്‍ എത്തി.
https://www.facebook.com/Malayalivartha























