തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അടി; കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കം... ഇടഞ്ഞാൽ റാഞ്ചാനായി കാത്തിരിക്കുകയാണ് ബിജെപിയും..തീരുമാനം ഉടൻ അറിയാം...

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അടി കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ്..വീണ്ടും കോൺഗ്രസ് മറ്റുളവർക്ക് മുൻപിൽ പരിഹാസപാത്രമായി മാറികൊണ്ട് ഇരിക്കുകയാണ് എന്ന് വേണം പറയാൻ...കാരണം പലപ്പോഴും കോൺഗ്രസിന് ഭരണം നഷ്ടപെട്ടത് തന്നെ തങ്ങളുടെ സംഘടനകളിൽ
തന്നെയുള്ള അടിയാണ്...നേതാക്കളും അണികളും തമ്മിലുള്ള ചേർച്ചയില്ലായ്മ തന്നെയാണ് ഇതും ജനങ്ങൾ കോൺഗ്രസിനെ വെറുക്കാനുള്ള അല്ലെങ്കിൽ വിശ്വാസമില്ലാത്തതിന്റെ ഒരു കാരണം..എന്നാൽ..എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കൊണ്ടായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കർണാടകയിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയത്..പക്ഷെ ഇപ്പോൾ ജയിക്കണ്ട എന്ന് തോനുന്നു..തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സാധിക്കാതെ കുഴയുകയാണ് നേതൃത്വം...ഇത് വരെ ഒരു തീരുമാനത്തിൽ എത്താൻ ഈ പറയുന്ന ഹൈ കമന്റിനെ കൊണ്ടും സാധിച്ചിട്ടില്ല എന്നുള്ളതാണ്...അങ്ങോട്ടും ഇങ്ങോട്ടും എടുക്കാതെ നേതൃത്വങ്ങൾ മുൻപോട്ട് പോവുകയാണ്...224ൽ 135 സീറ്റും നേടി ബി.ജെ.പിയിൽ നിന്ന് കർണാടകം തിരിച്ചുപിടിച്ച കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കി സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കം രൂക്ഷമായി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ് കർണാടകവും നീങ്ങുന്നത്.
ഇതിൽ ആരെങ്കിലും ഒരാൾ ഇടഞ്ഞാൽ റാഞ്ചാനായി കാത്തിരിക്കുകയാണ് ബിജെപിയും..പ്രതേകിച്ചു അമിത്ഷാ..വല വീശി കഴിഞ്ഞു എന്ന് വേണമെങ്കിലും പറയാം...പക്ഷെ തീരുമാനം ഇങ്ങനെ ഇന്ന് നാളെ മറ്റന്നാൾ എന്നും പറഞ്ഞു കൊണ്ട് നീളുകയാണ്...ഉജ്ജ്വല വിജയം കൊണ്ടുവന്ന താനാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന നിലപാടിലുറച്ചു നിൽക്കുന്ന ശിവകുമാർ ഹൈക്കമാൻഡ് ഫോർമുലയും തള്ളി. ഡൽഹിയിലെത്താനുള്ള നിർദ്ദേശവും നിരസിച്ചു.സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നതാണ് ഉചിതമെന്ന് ഹൈക്കമാൻഡ് ചിന്തിക്കുന്നു. രണ്ടര വർഷം കഴിഞ്ഞ് പദവി കൈമാറാം. അതുവരെ സുപ്രധാന വകുപ്പുകളോടെ ഉപമുഖ്യമന്ത്രി സ്ഥാനവും ഉറപ്പു നൽകി. എന്നാൽ, 135 സീറ്റ് നേടിയത് തന്റെ പ്രയത്‌നം കൊണ്ടു മാത്രമെന്നും അഞ്ചു വർഷവും മുഖ്യമന്ത്രി സ്ഥാനം വേണമെന്നുമാണ് ശിവകുമാർ ഇന്നലെ ബംഗളൂരുവിൽ തുറന്നടിച്ചത്.എ.ഐ.സി.സി നിരീക്ഷകർ എം.എൽ.എമാരുടെ അഭിപ്രായം നേതൃത്വത്തെ ധരിപ്പിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചിച്ചത്. സിദ്ധരാമയ്യ ഡൽഹിയിലെത്തി. രാത്രിയോടെ പോകുമെന്ന് ആദ്യം പറഞ്ഞ ശിവകുമാർ അനാരോഗ്യം പറഞ്ഞ് പിന്നീട് യാത്ര ഉപേക്ഷിച്ചു. ബംഗളൂരുവിൽ തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.വൈകുന്നേരം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ പ്രാഥമിക ചർച്ച നടത്തി.
രാത്രി സിദ്ധരാമയ്യയെയും ഖാർഗെ കണ്ടു.75കാരനായ സിദ്ധരാമയ്യയ്‌ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വർഷം അവസരം നൽകാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ട്രബിൾഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോൾ മുഖ്യമന്ത്രിയാക്കിയാൽ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാൻഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കർണാടക ഡി.ജി.പിയുമായിരുന്ന പ്രദീപ് സൂദിനെ കേന്ദ്രസർക്കാർ സി.ബി.ഐ ഡയറക്‌ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.ഇപ്പോൾ കോൺഗ്രസിന്റെ മീറ്റിംഗുകൾ നാടകമായി മാറുകയാണ്..അതാണ് ആവശ്യത്തിന് മുതലെടുക്കുന്നുണ്ട് ബിജെപി യും മറ്റു പാർട്ടികളും മാധ്യമങ്ങളും..അതുകൊണ്ട് ഇനിയെങ്കിലും നാടകം നിർത്തി മരുഭൂമിയിൽ പെയ്ത് മഴ പോലെ ലഭിച്ച ഈ വിജയം, കൊണ്ടുടയ്ക്കാതെ എത്രയും പെട്ടന്ന് ഒരു തീരുമാനത്തിൽ എത്താൻ ആണ് ജനങ്ങളും ആഗ്രഹിക്കുന്നത്...
https://www.facebook.com/Malayalivartha























