25000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഭവം അന്വേഷിക്കാൻ എൻ ഐ എ; പാക് പൗരൻ സുബൈറിനെ എൻ ഐ എ സംഘം ചോദ്യം ചെയ്തു

കഴിഞ്ഞ ദിവസമാണ് പുറങ്കടലിൽ 25000 കോടി രൂപയുടെ മെത്താംഫെറ്റമിൻ എന്ന മാരകലഹരിവസ്‌തു പിടികൂടിയ സംഭവത്തെ കുറിച്ച് നാം അറിഞ്ഞത്. തീവ്രവാദ ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിനോടനുബന്ധിച്ച് എൻ ഐ എയും രംഗത്ത് ഇറങ്ങുന്നുവെന്ന ഏറ്റവും പുതിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തിൽ പിടിയിലായ പാക് പൗരൻ സുബൈറിനെ എൻ ഐ എ സംഘം ചോദ്യം ചെയ്തു.
തീവ്രവാദ വിരുദ്ധ സ്ക്വാഡും വിവരം ശേഖരിച്ചിരിക്കുകയാണ് . കേസിൽ റിമാൻഡിലായ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അപേക്ഷ നൽകാൻ തയ്യാറെടുത്തിരുന്നു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പിടിയിലായി അഞ്ചു ദിവസമായി. പക്ഷെ കഴഞ്ഞ ദിവസമാണ് സുബൈറിന്റെ അറസ്റ്റ് എൻ സി ബി രേഖപ്പെടുത്തിയത്. ബലൂചി, ഉർദു ലാങ്‌ഏജുകളിൽ കോടതിയുടെ ചോദ്യങ്ങളോട് ഇയാൾ പ്രതികരിച്ചിരുന്നു . താൻ ഇറാനിയാണെന്ന് ഇയാൾ പറയുന്നു. പക്ഷെ പാകിസ്ഥാൻ പൗരനാണെന്നാണ് എൻ സി ബി കണ്ടെത്തിയിരിക്കുന്നത് .
പ്രത്യേക സുരക്ഷയോടെ സുബൈറിനെ കോടതിയിൽ എത്തിച്ചിരുന്നു . അന്വേഷണ സംഘം ആവർത്തിച്ച് ഉറപ്പിക്കുന്ന ഒരു കാര്യം, മയക്കുമരുന്നിന്റെ ഉറവിടം ഇറാൻ-പാകിസ്ഥാൻ ബെൽറ്റ് തന്നെയാണെന്നാണ്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. പാകിസ്ഥാനിൽ നിന്ന് ലഹരിവസ്തുക്കളുമായി അഞ്ചു ബോട്ടുകൾ കൊച്ചി സമുദ്രാതിർത്തിയിൽ എത്തിയിരുന്നു.നേവിയും എൻ സി ബിയും പിന്തുടരുന്ന വിവരം കിട്ടിയതോടെ രണ്ട് ബോട്ടുകളിലായി ആറുപേർ രക്ഷപ്പെട്ടതായി കണ്ടെത്തി.
https://www.facebook.com/Malayalivartha























