ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഞാന്‍ എല്ലാവരെയും കൊലപ്പെടുത്തി എന്ന് ഫോണിലൂടെ സഹപ്രവര്‍ത്തകരെ അറിയിച്ച് ദില്ലിയില്‍ ഭാര്യയെയും മകളെയും കുത്തിക്കൊന്ന യുവാവ് തൂങ്ങി മരിച്ചു. കുത്തേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹ്ദാര ജില്ലയിലെ ജ്യോതി കോളനിയിലാണ് സംഭവം. ദില്ലി മെട്രോയിലെ ജീവനക്കാരനായ സുശീല്‍ കുമാര്‍ (45) ആണ് ഭാര്യ അനിരുദ്ധയെയും (40) മകള്‍ അതിഥിയെയും (6) കുത്തിക്കൊന്നത്. കുത്തേറ്റ് പരുക്കേറ്റ മകന്‍ യുവരാജ് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ദില്ലി മെട്രോയുടെ ഈസ്റ്റ് വിനോദ് നഗറിലെ ഡിപ്പോയില്‍ സൂപ്പര്‍വൈസറായിരുന്നു സുശീല്‍. ഇന്ന് സുശീല്‍ ഓഫീസില്‍ എത്തിയിരുന്നില്ല. ജോലിക്ക് വരാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. ആദ്യം സഹപ്രവര്‍ത്തകര്‍ സുശീലിനെ ഫോണില്‍ വിളിച്ചു. കോള്‍ എടുത്ത സുശീല്‍ ഞാന്‍ എല്ലാവരെയും കൊലപ്പെടുത്തി എന്ന് അലറിവിളിച്ച് കരഞ്ഞു. ഇതോടെ സഹപ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഓടിയെത്തി. അപ്പോഴാണ് സുശീലിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെയും രണ്ട് കുട്ടികളെയും കുത്തേറ്റ നിലയിലും കണ്ടെത്തിയത്.
ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു.'രക്ഷിക്കണം, ഒരു കൊലപാതകം നടന്നു' എന്നാണ് എമര്‍ജന്‍സി നമ്പറിലേക്ക് എത്തിയ സന്ദേശമെന്ന് പൊലീസ് പറയുന്നു. ഉച്ചക്ക് 12 മണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. വിവരമറിഞ്ഞ ഉടനെ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. സുശീലിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയപ്പോഴേക്കും ഭാര്യയും മകളും മരിച്ചിരുന്നു. ജീവനുണ്ടായിരുന്ന ആണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. സുശീലിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 'എങ്ങനെ കയറു കൂട്ടിക്കെട്ടി ജീവനൊടുക്കാം' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പിന്നിലെ കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സുശീലിന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha























