2016ൽ വി.എസ് കറിവേപ്പില... 2023ൽ ഡി.കെയും അസ്ഥമിച്ചു... വമ്പൻ ഓഫറുമായി സോണിയ... ഇരിക്കപ്പൊറുതിയില്ലാതെ രാഹുൽ ഗാന്ധി

2016ൽ പിണറായി സർക്കാർ താരപ്രചാരകനായി ആനയിച്ച് എഴുന്നള്ളിച്ചത് സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി.എസ് അച്യുതാനന്ദനെ ആയിരുന്നു. വിഎസ്സിന്റെ താരപ്പൊലിമയിൽ തന്നെയാണ് സിപിഎം അന്ന് അധികാരത്തിലേറിയത്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.
എന്നാൽ പ്രചരണം അവസാനിച്ച ശേഷം കറിവേപ്പില പോലെ വിഎസ്സിനെ ഒഴിവാക്കി പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറി. ജനങ്ങളിലും പ്രവർത്തകരിലും അവരുടെ വിഎസ് വീണ്ടും മന്ത്രി കസേരയിലേക്ക് തിരിച്ചെത്തും എന്ന ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല.
ഈ 2023ൽ എന്തുകൊണ്ട് ഇത് പറയുന്നു എന്ന് ചോദിച്ചാൽ സമാനമായ ഒരു സാഹചര്യമല്ലേ ഇപ്പോൾ കർണാടകയിലും സംഭവിക്കുന്നത് എന്നുള്ളതാണ്. ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിക്കുക മാത്രമല്ല, കൂടെയുള്ളവരെ ജയിപ്പിച്ച കരകയറുകയായിരുന്നു കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ. ശിവകുമാർ ചെയ്തത്.
എന്നാൽ അപ്പോഴും രാജ്യം മുഴുവൻ ആഗ്രഹിച്ചത് ഡി.കെ. തന്നെ മുഖ്യമന്ത്രിയായി അധികാരത്തിലേറണം എന്നതാണ്. പക്ഷേ ആ സാധ്യതകൾക്കും മങ്ങലേൽക്കുകയാണ്. കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് ആര് വരുമെന്ന് തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ആശയക്കുഴപ്പത്തിലായിരുന്നു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ നടന്നിരുന്നു. ഇവരുടെ കൂടിയാലോചനകൾക്ക് ശേഷം സിദ്ധരാമയ്യ, ഡി. കെ. ശിവകുമാർ എന്നിവരുമായി മല്ലികാർജുൻ ഖർഗെ പ്രത്യേകം ചർച്ച നടത്തി.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ എത്തും. വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞയും ഉണ്ടാകും. ഡികെയെ ഉപമുഖ്യമന്ത്രിയാക്കി ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഡി. കെ. ശിവകുമാർ ഡൽഹിയിലെത്തിയിരുന്നു. കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നൽകും' എന്നാണ് ഡൽഹി യാത്രയ്ക്ക് തൊട്ട് മുൻപ് ഡി കെ ശിവകുമാർ പറഞ്ഞത്. എം എൽ എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യങ്ങളെല്ലാം ഹൈക്കമാൻഡ് വിലയിരുത്തുന്നുണ്ട്. ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി. ഇരുപക്ഷവും വിട്ടുവീഴ്‍ചകൾക്കില്ലെന്ന് സൂചനകളാണ് വ്യക്താക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം ഹെെക്കമാൻഡ് വിലയിരുത്തുണ്ട്.
224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ അഭിപ്രായം സ്വരൂപിച്ച് ഹൈക്കമാന്‍ഡിന് മുന്നിലെത്തിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് ഇന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കർണാടകയിൽ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായത്തിലെത്തിയ ശേഷം തുടർനടപടികൾ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ ഡൽഹിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha























