ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും....

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 19-ന് ജപ്പാനിലേക്ക് തിരിക്കും. മേയ് 19 മുതല്‍ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി നടക്കുക.
സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേല്‍ നടക്കുന്ന വിവിധ സെഷനുകളില്‍ അദ്ദേഹം സംസാരിക്കും.
വിവിധ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. പാപ്പുവ ന്യൂഗിനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രികൂടിയാണ് മോദി.
ജപ്പാനില്‍നിന്ന് 22-ന് അദ്ദേഹം പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കും. അവിടെ ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്റ്സ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പെയ്‌ക്കൊപ്പം പങ്കെടുത്തശേഷം ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തി 22 മുതല്‍ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കും.
മോദിയോടൊപ്പം യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവര്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha























