'ലേഡി സിങ്കം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ച് അപകടം... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജുന്‍മോനി രാഭയുടെ ജീവന്‍ രക്ഷിക്കാനായില്ല

'ലേഡി സിങ്കം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ വാഹനത്തിലിടിച്ച ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അപകടസമയത്ത് വാഹനമോടിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് സൂചനകള്‍ . അപകടസമയത്ത് യൂണിഫോമിലല്ലായിരുന്നു അവര്‍. തന്റെ സ്വകാര്യ വാഹനത്തില്‍ അപ്പര്‍ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ രാഭാ ഈ പ്രദേശത്തേക്ക് പോയതെന്തിനാണെന്നതില്‍ പോലീസിനും വ്യക്തതയില്ല.
മൊറിക്കോലോങ് പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























