Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

2025 മുതല്‍ 2027 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നു ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനായുള്ള ചുവടുവെയ്പുകള്‍ ഡെല്‍ഹിയില്‍ 2020 ല്‍ തന്നെ ആരംഭിച്ചിരുന്നതുമാണ്.

17 MAY 2023 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

രൂക്ഷമായി കൊണ്ടിരിക്കുന്ന അന്തരീക്ഷ മലീനീകരണം കണ്ടെത്തി തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്ക് കേന്ദ്രം ഇരട്ടി വേഗമാണ് നല്കുന്നത്. രാജ്യത്ത് പെട്ടെന്ന് അന്തരീക്ഷം മലിനമായികൊണ്ടിരിക്കുന്ന ഡെല്‍ഹിയിലും പൂനെയിലുമൊക്കെ കാലാകാലങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നു കൊണ്ടിരിക്കുകയാണ്. എന്നാലിപ്പോള്‍ ഒറ്റയടിക്ക് കേന്ദ്രം ഡിസല്‍ വാഹനങ്ങളെ പൂര്‍ണ്ണമായും നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന വിവരങ്ങളാണ ്പുറത്തു വരുന്നത്. 2025 മുതല്‍ 2027 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നു ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനായുള്ള ചുവടുവെയ്പുകള്‍ ഡെല്‍ഹിയില്‍ 2020 ല്‍ തന്നെ ആരംഭിച്ചിരുന്നതുമാണ്.

അന്തരീക്ഷ മലിനീകരണം തടയുന്നതിനായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍  തീരുമാനം സ്വീകരിക്കുന്ന കാര്യത്തില്‍ വലിയ കാലതാമസമുണ്ടാകില്ലെന്നാണ് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയില്‍ 80 ശതമാനവും ഡീസലാണ് ഉപയോഗിക്കുന്നത്. എന്നാല്‍, മലിനീകരണ മുക്തമായ ഗതാഗത സംവിധാനത്തിനായി യാത്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും സി.എന്‍.ജി, എല്‍.എന്‍.ജി. പോലുള്ള ഇന്ധനങ്ങളിലേക്കും ഇലക്ട്രിക് കരുത്തിലേക്കും മാറണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 6.2 ശതമാനം സി.എന്‍.ജി. വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030-ഓടെ ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. അതിനാല്‍ രണ്ടുമാസം ഉപയോഗിക്കാനുള്ള സി.എന്‍.ജി. നേരത്തേ സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിയിരിക്കുന്നത്. ഇതിനായി നാല് വര്‍ഷമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം നഗരങ്ങളില്‍ ഡീസലിന് പകരമായ ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങള്‍ ഉപയോഗിക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2024 മുതല്‍ ഡീസല്‍ ബസുകള്‍ അനുവദിക്കരുതെന്നതും റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായ നിര്‍ദേശമാണ്.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡി-രജിസ്റ്റര്‍ ചെയ്യണമെന്ന് 2020 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഡീസല്‍ വാഹനങ്ങളുടെ കാലാവധി അവസാനിക്കുമെന്നാണ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം പറഞ്ഞിരുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡി-രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടായി.

അന്തരീക്ഷ മലിനീകരണം ഉയരുന്നത് കണക്കിലെടുത്ത് 2016-ലാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ചുരുക്കാന്‍ ഡല്‍ഹി ഗതാഗത വകുപ്പ് നിയമം പാസാക്കിയത്. അതേസമയം, പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ 15 വര്‍ഷം ഉപയോഗിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഡീസല്‍ വാഹനങ്ങളുടെ ആയുസ് 10 വര്‍ഷമായി ചുരുക്കുന്നതിന് അന്ന് ഗതാഗത നിയമത്തില്‍ ഭേദഗതിയും വരുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ പൊതുഗതാഗത വാഹനങ്ങളിലെ മൂന്നിലൊന്നും ഡീസല്‍ വാഹനങ്ങളാണ്. ഇതില്‍ പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ ആയുസ് കൂടുന്നതിന് അനുസരിച്ച് മലിനീകരണവും വര്‍ധിക്കാനിടയുണ്ട്. 10 വര്‍ഷത്തിലധികം പ്രായമുള്ള വാഹനങ്ങള്‍ ഇലക്ട്രിക്കിലേറ്റ് മാറ്റിയാല്‍ പ്രവര്‍ത്തനാനുമതി നല്‍കുമെന്നും, ഇതിനായുള്ള കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കാശ്മീര്‍, രാജസ്ഥാന്‍ മേഖലകളില്‍ കണ്ടെത്തിയ ലിഥിയം നിക്ഷേപം ഇന്ത്യയുടെ പരിസ്ഥിത സൗഹൃദ വാഹന നിര്‍മ്മാണത്തിന് വലിയ പ്രതീക്ഷയാണ് ന്‌ലകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (2 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends