മഴവെള്ളം കുത്തിയൊലിച്ച് വന്നു രണ്ടരക്കോടിയുടെ സ്വർണവും പണവും ഒലിച്ചുപോയി; നിലവിളിച്ച് ജുവലറി അധികൃതർ; ഒടുവിൽ സംഭവിച്ചത്

രണ്ടരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ വെള്ളമെടുത്തു കൊണ്ട് പോയി. ബാംഗ്ലൂരിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജുവലറിയിൽ നിന്നുമാണ് രണ്ടരക്കോടിയുടെ സ്വർണവും പണവും ഒലിച്ചുപോയത്. ജുവലറി അധികൃതർ പരാതിയുമായി രംഗത്ത് വന്നു. . ജുവല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും പണവും ഫർണിച്ചറുകളും ഒലിച്ചുപോയി എന്നാണ് പരാതിയിൽ പറയുന്നത്.
മഴവെള്ളം കുത്തിയൊലിച്ചു . ഇതോടെ ഷട്ടർ പോലും അടയ്ക്കാൻ പറ്റിയില്ല. ഇതാണ് വൻ നാശനഷ്ടത്തിലേക്ക് നയിച്ചത്. പെട്ടെന്ന് കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞു . ഇതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടുകയും ചെയ്തു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തി വച്ചിരുന്ന ആഭരണങ്ങളും ഒഴുക്കിക്കൊണ്ടുപോക്കുകയായിരുന്നു .
വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നു.ഇങ്ങനെ മുഴുവൻ ആഭരണങ്ങളും നഷ്ടമായി . ജൂവലറിയുടെ ഒന്നാം വാർഷികാഘോഷത്തിനോടനുമ്പന്ധിച്ച് ജുവലറിയിൽ വൻ തോതിൽ സ്വർണം ശേഖരിച്ചിച്ച് വച്ചിരുന്നു. . ഇതുൾപ്പെടെ നഷ്ടമായിരിക്കുകയാണ്. വെള്ളം കയറിയപ്പോൾ സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ ഫോണിൽ വിളിച്ചു . പരാതി കിട്ടിയില്ല എന്നാണ് ഉടമയായ വനിത പറയുന്നത് . അടുത്തിടെ സ്ഥലത്തെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. ഇതിന്റെ നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ഇത്രയും വലിയ നാശനഷ്ടത്തിന് കാരണമായതെന്നും ജുവലറി ഉടമ പറഞ്ഞു.
അതേസമയം മഹാലക്ഷ്മി ലേയൗട്ടില്‍ 22 വീടുകളില്‍ വെള്ളം കയറി. മല്ലേശ്വരത്ത് ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മഹാലക്ഷ്മി ലേയൗട്ടിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് കാറുകള്‍ക്കും 15 ഇരുചക്രവാഹനങ്ങളും ഒലിച്ചുപോയി. ഇവിടെ അഞ്ചടിയോളം ഉയരത്തില്‍ വെള്ളം കയറിയെന്നും എം.എല്‍.എ. ഗോപാലയ്യ പറഞ്ഞു . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 25,000 സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇത്തവണയും കുറഞ്ഞത് അത്രയെങ്കിലും ആവശ്യമുണ്ടെന്നും ഗോപാലയ്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























