പഞ്ചാബിലെ അമൃത്സറിലുള്ള അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപം പാകിസ്താൻ ഡ്രോണുകൾ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന; മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിനെയാണ് പിടിക്കൂടിയത്

രാജ്യത്തേക്ക് വീണ്ടും പറന്നെത്തി പാകിസ്താൻ ഡ്രോണുകൾ! മുന്നും പിന്നും നോക്കാതെ സുരക്ഷ ഉദ്യോഗസ്ഥരുടെ മിന്നൽ നീക്കം. പഞ്ചാബിലെ അമൃത്സറിലുള്ള അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപം പാകിസ്താൻ ഡ്രോണുകളെ വെടിവെച്ചിട്ടിരിക്കുകയാണ്. അതിർത്തി സുരക്ഷാ സേന വെടിയുതിർത്ത് തള്ളിയിട്ടത് മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിനെയാണ്. പരിശോധനയിൽ ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തു. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഈ കാര്യങ്ങൾ വിശദമായി പറഞ്ഞത്.
ബിഒപി രജതാൽ മേഖലയ്‌ക്ക് സമീപമായിരുന്നു ബീഎസ്എഫിന്റെ 144 കോർപ്‌സ് സൈന്യം ഓപ്പറേഷൻ നടത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം . കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ചാമത്തെ സംഭവമാണിത് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ഡ്രോണിൽ ഓണാക്കിയ ഒരു ചെറിയ ടോർച്ചും പിടിപ്പിച്ചിട്ടുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തുന്നവർക്ക് വേഗത്തിൽ ഇത് കണ്ടെത്താനും, താഴെ നിന്ന് എടുക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
19ാം തിയതിക്ക് കഴിഞ്ഞ്, അഞ്ച് തവണയോളം അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ച് വീഴ്ത്തിയിരുന്നു. ഇതിലൊരു ഡ്രോൺ പാകിസ്താൻ പ്രദേശത്ത് വീഴുകയുണ്ടായി . ഇത് ഒഴികെ ബാക്കിയെല്ലാ ഡ്രോണുകളും പിടിച്ചെടുക്കുക്കാനായി . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡ്രോൺ വഴി ഇന്ത്യയിലേക്ക് പാകിസ്താനിൽ നിന്ന് ലഹരി കടത്താനുള്ള ശ്രമങ്ങൾ കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി എട്ട് മണിയ്‌ക്ക് ശേഷം ജില്ലയിലെ ധനോ കലാൻ എന്ന ഗ്രാമത്തിൽ പാകിസ്താൻ ഡ്രോൺ എന്ന് സംശയിക്കുന്ന ഡ്രോണിന്റെ ശബ്ദം കേട്ടതായി പ്രദേത്തെ അതിർത്തി സുരക്ഷാ സേന വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച അമൃത്സറിലെ അതിർത്തിയ്‌ക്ക് സമീപം പാക് ഡ്രോൺ ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിവെച്ചിട്ടു. .
https://www.facebook.com/Malayalivartha

























