രാജസ്ഥാനില്‍ കിളിപോയി ബിജെപി;നേതാക്കള്‍ക്കിടയില്‍ കൂട്ടയടി,വസുന്ധര രാജെയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് തൊടുത്ത ആയുധം പിന്തുണച്ച് ബിജെപി നേതാവ്,കോണ്‍ഗ്രസ്സിലും അടി ബിജെപിയിലും അടി,പോര് തണുപ്പിക്കാന്‍ ഇരു പാര്‍ട്ടിക്കാരുടേയും നെട്ടോട്ടം

രാജസ്ഥാന്‍ ബിജെപിയില്‍ കൂട്ടയടി, അവസരം മുതലെടുത്ത് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ് തൊടുത്ത ആയുധം കൊള്ളേണ്ടിടത്ത് കൊണ്ടു ബിജെപി നേതാവിനെതിരെ ബിജെപി നേതാവ് തന്നെ രംഗത്ത് വന്നതില്‍ വന്‍ ട്വിസ്റ്റ്. രാജസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത് കണ്ണുംതള്ളി മോദിയും ഷായും. എത്രയുംവേഗം പരിഹാരം കണ്ടില്ലെങ്കില്‍ പണിയാകുന്നത് ബിജെപിക്ക്. രാജസ്ഥാന്‍ ബിജെപിയിലെ അടി കോണ്‍ഗ്രസ്സിന് വീണുകിട്ടിയ അവസരമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ തന്ത്രങ്ങളാണ് മെനയുന്നത്. എന്നാല്‍ ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്ന് കഴിഞ്ഞു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ പ്രശ്‌നപരിഹാരത്തിന് ഓടുകയാണിപ്പോള്‍ ബിെജപി നേതാക്കള്‍.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഗജേന്ദ്രസിങ് ശെഖാവത്. മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ ഗജേന്ദ്രസിങ് ശെഖാവത് അന്വേഷണം ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. അഴിമതികളില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ സ്വാധീനമില്ലാത്ത അന്വേഷണം നടത്തണമെന്ന് ശെഖാവത് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നത്. രാജസ്ഥാന്‍ ബി.ജെ.പിയിലെ അസ്വാരസ്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് കരുതുന്നത്. അശോക് ഗഹലോത്തിനൊപ്പം വസുന്ധര രാജയേയും ലക്ഷ്യമിട്ടാണ് ശെഖാവത്തിന്റെ ആവശ്യമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.
വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിലും ബി.ജെ.പിയിലും മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള വസുന്ധരരാജയും ശെഖാവത്തും ഏറെ നാളായി നല്ലബന്ധത്തിലല്ല. വസുന്ധര രാജെയുടെ കാലത്തെ അഴിമതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. ശെഖാവത്തിനെതിരെ പ്രധാന ആരോപണം ഉയര്‍ന്ന സഞ്ജീവനി കുംഭകോണത്തില്‍ എന്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് മൗനം പാലിക്കുന്നതെന്ന ചോദ്യവുമായി ഗഹലോത്ത് പക്ഷം രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പൈലറ്റിന്റെ നീക്കത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശെഖാവത്തുമാണെന്ന ആരോപണവുമായി നേരത്തേ ഗഹലോത്ത് തന്നെ രംഗത്തെത്തിയിരുന്നു.
അങ്ങനെ രാജസ്ഥാനില്‍ ബിജെപിയിലും കോണ്‍ഗ്രസിലും നേതാക്കന്മാര്‍ തമ്മിലടിയാണ്. സച്ചിന്‍ പൈലറ്റിനെ ചവിട്ടി താവ്ത്തുകയാണ് ഗെലോട്ട്. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പോര് നടക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് പക്ഷം ഗെലോട്ട് പക്ഷം ഇങ്ങനെ രണ്ട് ചേരിയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കന്മാര്‍ക്കിടയിലെ പോര് അവസാനിപ്പിക്കേണ്ടത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അത്യാവശ്യമാണ്. കാരണം ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ്സിന് നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരണത്തിലാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ഭരണം നിലനിര്‍ത്തുക എളുപ്പമല്ലെന്നാണു വിലയിരുത്തല്‍. ഛത്തീസ്ഗഡില്‍ ആഞ്ഞുപിടിച്ചാല്‍ ഭരണം നിലനിര്‍ത്താമെന്നാണു പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ഭരണവും നേടിയശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിലൂടെ ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നു വാഗ്ദാനം ചെയ്ത് ഈ 3 സംസ്ഥാനങ്ങളിലും ഒബിസി വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കും. മൂന്നിടങ്ങളിലും പോരാട്ടം ബിജെപിയുമായി നേര്‍ക്കുനേര്‍ ആണെന്നതിനാല്‍ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും നിര്‍ണായകമാകും. ത്രികോണ പോരാട്ടം നടക്കുന്ന തെലങ്കാനയില്‍ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ സംഘടനാതലത്തില്‍ പാര്‍ട്ടി ശക്തിയാര്‍ജിക്കുന്നുണ്ടെന്നാണു വിലയിരുത്തല്‍. അങ്ങനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും തീ പാറും.
https://www.facebook.com/Malayalivartha

























